# ‘വിക്രം’ ട്രെയിലറില്‍ ഒളിപ്പിച്ച ആ കാര്യം കണ്ടെത്തി ആരാധകര്‍..! അപ്പോള്‍ ഉറപ്പായി..!

- Link: https://ml.b4blaze.com/film-news/actor-suriyas-presence-in-vikram-movie-confirmed
- Published: 2022-05-16T14:02:45+05:30
- Author: Rahul

നാളുകള്‍ക്ക് ശേഷം ഉലക നായകന്‍ കമല്‍ഹാസന്റെ പുതിയ സിനിമ എത്തുന്നതിന്റെ ആവേശത്തിലാണ്
ആരാധകര്‍. ഇപ്പോഴിതാ ആരാധകരുടെ ആവേശവും ആകാംക്ഷയും കൂട്ടിക്കൊണ്ട് സിനിമയുടെ ട്രെയിലറും
പുറത്തെത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ ഒളിപ്പിച്ചു
വെച്ച ചില സര്‍പ്രൈസുകള്‍ കണ്ടുപിടിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. ഒരു മള്‍ട്ടിസ്റ്റാര്‍
ചിത്രമായി ഒരുങ്ങുന്ന വിക്രം എന്ന സിനിമയില്‍ കമല്‍ഹാസന് പുറമെ വിജയ് സേതുപതി മലയാളികളുടെ
അഭിമാന താരം ഫഹദ് ഫാസില്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-4.jpg?resize
=1349%2C2048&ssl=1)

അതേസമയം, ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം സൂര്യയും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നില്ല എങ്കിലും ട്രെയിലറില്‍ നിന്ന് സൂര്യയുടെ
സാന്നിധ്യം കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകര്‍. ട്രെയിലറിലെ ചില രംഗങ്ങളില്‍ സൂര്യയുടെ
രൂപസാദൃശ്യമുള്ള എന്നാല്‍ മുഖം വ്യക്തമാകാത്ത ഒരു കഥാപാത്രം ഉണ്ടെന്നും അത് സൂര്യ തന്നെയാണ്
എന്നുമുള്ള കണ്ടെത്തലിലാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/suriya-charity.jpg?
resize=1280%2C720&ssl=1)

സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുറത്തിറക്കിയ ട്രെയിലര്‍ ഇതിനോടകം
തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. ജൂണ്‍ മൂന്നിന് എത്തുന്ന സിനിമയുടെ
ട്രെയിലര്‍ ഇതിനോടകം തന്നെ പത്ത് മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ട്രെയിലറിലും
സിനിമയിലും സൂര്യ ഉണ്ടെന്നുള്ള പ്രേക്ഷക നിരീക്ഷണത്തെ ശരിവെയ്ക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-89.jpg?resize
=1200%2C900&ssl=1)

ഇതിനോടകം തന്നെ സിനിമയുടെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശത്തിലും തീരുമാനം
ആയിക്കഴിഞ്ഞു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് വിക്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രീ റീലിസ് ഹൈപ്പ് ഇതിനോടകം തന്നെ നേടിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍
ആരാധകര്‍.
