# ദളപതിയുടെ പിറന്നാള്‍ ദിനം! ആഘോഷമാക്കി ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/actor-thalapathy-vijay-birthday
- Published: 2022-06-22T10:43:32+05:30
- Author: Sreekumar

രാജ്യമെമ്പാടുമുള്ള വിജയ് ആരാധകര്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ദളപതി ഇന്ന് അദ്ദേഹത്തിന്റെ
48-ാം പിറന്നാള്‍ ആഘോഷിക്കുന്നു.. ഈ ദിനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇരട്ടി
മധുരത്തിന്റെ ദിനമാണ്. ബാലതാരമായി സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ച വിജയ് ഇപ്പോള്‍
അദ്ദേഹത്തിന്റെ അറുപത്തിയാറാം സിനിമയില്‍ എത്തിനില്‍ക്കുകയാണ്. ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക്
പോസ്റ്റാണ് വിജയ്ക്ക് ഈ ദിനത്തില്‍ ആരാധകര്‍ക്ക് നല്‍കാനുള്ള സമ്മാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/varisu-2.jpg?resize
=1280%2C720&ssl=1)

കഴിഞ്ഞ ദിവസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം സിനിമയുടെ ടൈറ്റിലും
പുറത്ത് വിട്ടത്. ദളപതി 66 എന്ന് താല്‍കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റില്‍
താരത്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഒരുപാട്
സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ അദ്ദേഹം ആരാധകരുടെ ദളപതിയായി
മാറുകയായിരുന്നു. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vijay.jpg?resize
=1280%2C720&ssl=1)

ഒരു സിനിമാ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ വന്നത് കൊണ്ട് തന്നെ അത് താരത്തിന്റെ കരിയറിലെ
ഉയര്‍ച്ചയ്ക്ക് താങ്ങായി നിന്നിരുന്നു. അച്ഛന്‍ ചന്ദ്രശേഖര്‍ തന്നെ നിര്‍മ്മിച്ച സിനിമയിലൂടെയാണ്
അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. മാസ് സിനിമകള്‍ക്ക് പുറമെ ശക്തമായ രാഷ്ട്രീയം പറഞ്ഞ
സിനിമകളിലും വിജയ് പിന്നീട് പ്രത്യക്ഷപ്പെട്ട് തുടങ്ങി..പിന്നീട് താരത്തിന്റെ പ്രത്യക്ഷ
രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/vijay-nw.jpg?resize
=1280%2C720&ssl=1)

ഇന്ന് തന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായ 66-ാമത് ചിത്രത്തില്‍ എത്തി നില്‍ക്കുന്ന
താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും എത്തുകയാണ്. അദ്ദേഹത്തിന്റെ
ഏറ്റവും പുതിയ സിനിമയായ വാരിസിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍..
