# നടി വൈശാലി ടക്കര്‍ മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

- Link: https://ml.b4blaze.com/film-news/actor-vaishali-takkar-found-dead
- Published: 2022-10-16T17:29:03+05:30
- Author: Gargi

‘സസുരാല്‍ സിമര്‍ കാ’, ‘യേ റിഷ്താ ക്യാ കെഹ്ലതാ ഹേ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ
ടെലിവിഷന്‍ നടി വൈശാലി ടക്കറിനെ ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ വീട്ടില്‍
മരിച്ച നിലയില്‍ കണ്ടെത്തി. 26 വയസ്സായിരുന്നു. നടി ഡിപ്രഷനിലായിരുന്നുവെന്നും മുന്‍
കാമുകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇന്‍ഡോര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്
എം റഹ്‌മാന്‍ പറഞ്ഞു. താരത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/vaishali.jpg?resize
=700%2C400&ssl=1)

പിതാവിനും സഹോദരനുമൊപ്പമാണ് നടി ഇന്‍ഡോറില്‍ താമസിച്ചത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ
വൈശാലി മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതിനേ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ്
തൂങ്ങിമരിച്ച നിലയില്‍ ഇവരെ കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/vaishali-2.jpg?resize
=1200%2C900&ssl=1)

വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും
പ്രതികരിച്ചു. 2015-ല്‍ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കര്‍ അഭിനയരംഗത്തെത്തുന്നത്.
ബിഗ് ബോസ് താരം നിഷാന്ത് മല്‍ക്കാനി നായകനായ രക്ഷാബന്ധന്‍ എന്ന പരമ്പരയിലാണ് അവസാനം
അഭിനയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/MV5BMTg5YTA1OWMtN2YxZC00ZWIyLThmOGMtMmU1ZmVjOGU5NzJlXkEyXkFqcGdeQXVyNzM4MjU3NzY%
40._V1_.jpg?resize=410%2C579&ssl=1)

പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മഹാരാജ യശ്വന്ത്‌റാവു
ആശുപത്രിയിലേക്ക് അയച്ചു.
