# ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി നടന്‍ വിജയ്, വിശ്വാസികൾക്കൊപ്പം തൊപ്പി ധരിച്ച് പ്രാർഥനയിൽ പ​ങ്കെടുക്കുന്ന ചിത്രങ്ങൾ വൈറൽ

- Link: https://ml.b4blaze.com/film-news/actor-vijay-hosts-grand-iftar-party-in-chennai
- Published: 2025-03-08T16:27:55+05:30
- Author: Sruthi S

ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ പാര്‍ട്ടി ഒരുക്കി നടന്‍ വിജയ്. വിശ്വാസികൾക്കൊപ്പം
വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് പ്രാർഥനയിൽ പ​ങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ
മീഡിയയിൽ വൈറലാവുന്നത്. റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിലാണ് ടിവികെ അധ്യക്ഷനും
നടനുമായ വിജയ് വിരുന്ന് സംഘടിപ്പിച്ചത്.

![](https://i0.wp.com/images.b4blaze.com/2025/03/vijay-in-chennai.jpg?resize=1200%
2C628&ssl=1)

ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു.
ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഇഫ്താര്‍ വിരുന്ന്. 15 ഓളം 
പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. ചടങ്ങിൽ സാധരണക്കാരായ 
3000ത്തോളം ആളുകൾ പങ്കെടുത്തു.

![](https://i0.wp.com/images.b4blaze.com/2025/03/vetrikadakam.jpg?resize=1200%2C628&
ssl=1)

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് താരം തയ്യാറെടുക്കുകയാണ്. നേരത്തെ ഡിഎംകെയെയും
ബിജെപിയെയും വിജയ് ഒരുപോലെ എതിർത്ത് രംഗത്തെത്തിയിരുന്നു.
