# “കെ-റെയില്‍ വന്നില്ലേല്‍ ആളുകള്‍ ചാകില്ല” ശ്രീനിവാസന്റെ വാക്കുകള്‍ പങ്കുവെച്ച് വിനായകന്‍..!! അനുകൂലിച്ചതോ? പ്രതികൂലിച്ചതോ?

- Link: https://ml.b4blaze.com/film-news/actor-vinayakan-facebook-post
- Published: 2022-02-03T11:15:26+05:30
- Author: Rahul

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ കൊമ്പ്‌കോര്‍ക്കുന്നതിലെ പ്രധാനപ്പെട്ട
വിഷയമാണ് കെ-റെയില്‍. വരാനിരിക്കുന്ന അഴിമതികളുടെ കണക്ക് നിരത്തിയാണ് കെ റെയില്‍ കേരളത്തില്‍
കൊണ്ട് വരരുത് എന്ന് പ്രതിപക്ഷം അടിവരയിട്ടു പറയുന്നത്. ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും
കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.
നടന്‍ അതില്‍ നടന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചാണ് ഇപ്പോള്‍ നടന്‍ വിനായകന്‍
രംഗത്ത് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/vinayakan-operation-
java-300x169.jpg?resize=985%2C555&ssl=1)

കെ-റെയില്‍ പദ്ധതിയെ പ്രതികൂലിച്ച്‌കൊണ്ട് കെ-റെയില്‍ ഇല്ലെന്നു കരുതി ആരും മരിച്ചൊന്നും
പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് പദ്ധതി നടപ്പാക്കിയാല്‍
പോരേയെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് നടത്തിയ
പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ വിനായകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/vinayakan-300x248.
jpg?resize=924%2C764&ssl=1)

പതിവ് പോലെ തന്നെ ഈ വിഷയത്തെ വിനായകന്‍ അനുകൂലിച്ചതാണോ.. പ്രതികൂലിച്ചതാണോ.. അതോ ഇനി
ട്രോളിയതാണോ എന്ന സംശയമാണ് ആരാധകരില്‍ നിലനില്‍ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/06/vinayakan4-300x300.
jpg?resize=905%2C905&ssl=1)

കാരണം എപ്പോഴത്തെയും പോലെ പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്ക് ഒരു അടിക്കുറിപ്പ് പോലും വിനായകന്‍
കുറിച്ചിട്ടില്ല. മുന്‍പും പലതരം പോസ്റ്റുകള്‍ താരം ഇതേ രീതിയില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിലതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും വഴി വെയ്ക്കാറുണ്ട്.

 
