# ട്രെൻഡ് സെറ്ററായ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നു, പക്ഷേ സംവിധായകൻ മാറി, പകരം സൂപ്പർ താരത്തിന്റെ അരങ്ങേറ്റം

- Link: https://ml.b4blaze.com/film-news/actor-vishal-reveals-achieving-his-dream-after-25-years
- Published: 2024-03-17T20:44:22+05:30
- Author: Ajay

തമിഴ് സൂപ്പർ സ്റ്റാർ വിശാൽ സംവിധായകനാകുന്നു. തുപ്പരിവാളൻ സിനിമയുടെ രണ്ടാം ഭാഗം സംവിധാനം
ചെയ്തു കൊണ്ടാണ് താരം പുതിയ പാതയിലേക്ക് നീങ്ങുന്നത്. തന്റെ 25 വർഷത്തെ സ്വപ്‌നമാണ്
യാഥാർത്ഥ്യമാകാൻ പോകുന്നതെന്നാണ് ഇതേക്കുറിച്ച് വിശാൽ പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ 
വിശാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തുപ്പരിവാളൻ സിനിമയുടെ ആദ്യഭാഗം സംവിധാനം
ചെയ്ത മിഷ്‌കിനോട് വലിയ നന്ദിയുണ്ടെന്നും വിശാൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/vishal3.jpg?resize
=969%2C604&ssl=1)

”25 വർഷത്തെ എന്റെ സ്വപ്‌നം യാഥാർത്ഥ്യമാവുകയാണ്. ജീവിതത്തിൽ ഒരു സംവിധായകൻ ആകണമെന്നാണ്
25 വർഷം മുൻപ് ആഗ്രഹിച്ചത്. ഇത് അച്ഛനോട് ചെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അർജുൻ സാറിനൊപ്പം
വിട്ടു. അർജുൻ സാർ പറഞ്ഞത് അനുസരിച്ചാണ് പിന്നീട് നടനാകുന്നത്. പ്രേക്ഷകർ നൽകിയ സ്‌നേഹത്തിലാണ്
ഇത്രയും വർഷം നടനായി തുടർന്നത്. 25 വർഷത്തിനു ശേഷം ഇപ്പോൾ അതിനുള്ള സമയം വന്നിരിക്കുകയാണ്.
തുപ്പരിവാളൻ 2ൽ ഞാൻ സംവിധായകനായി എത്തുകയാണ്.

അതിനുള്ള ജോലികൾ ആരംഭിച്ചു. മെയിൽ ഷൂട്ടിങ് ആരംഭിക്കണം. ലൊക്കേഷൻ നോക്കുന്നതിനായി ലണ്ടനിലേക്ക്
പോവുകയാണ്. അവിടെനിന്നും അസർബൈജാനിലേക്കും മാൾട്ടയിലും പോകണം. ജീവിതത്തിസ് നിങ്ങൾക്ക്
സ്വപ്‌നങ്ങളുണ്ടെങ്കിൽ അതിനുവേണ്ടി ശ്രമിക്കണം. എന്റെ സ്വപ്നം നേരത്തേ നിറവേറ്റാൻ സഹായിച്ചതിന്
സംവിധായകൻ മിഷ്‌കിനോടുള്ള നന്ദി അറിയിക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ യഥാർത്ഥ ജീവിതത്തിലോ
സിനിമാ ജീവിതത്തിലോ ഒരിക്കലും ഉപേക്ഷിക്കില്ല. അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും സാർ”–
വിശാൽ കുറിച്ചു.
