# രാവണൻ ആകാനില്ലെന്ന് കന്നഡ സൂപ്പർ സ്റ്റാർ യാഷ്

- Link: https://ml.b4blaze.com/film-news/actor-yash-says-no-to-playing-ravana-here-is-the-reason
- Published: 2023-06-12T18:40:25+05:30
- Author: Ajay

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ബോളിവുഡിൽ വീണ്ടും രാമായണം സിനിമ ഒരുങ്ങുന്നു എന്ന 
വാർത്ത വന്നിരുന്നു. സിനിയിൽ രാവണൻ ആകാനില്ലെന്ന് കന്നഡ സൂപ്പർ സ്റ്റാർ യാഷ് അറിയിച്ചു.
രൺബിർ കപൂർ രാമനായും ആലിയ ഭട്ട് സീതയായും വേഷമിടുന്ന ചിത്രത്തിൽ യാഷ് രാവണനായി എത്തുമെന്നുള്ള
റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/yash.jpg?resize=
1280%2C720&ssl=1)

എന്നാൽ ഈ വാർത്തകൾ യാഷ് തള്ളുകയായിരുന്നു. രാവണൻ ഒരു ശക്തനായ കഥാപാത്രമാണെങ്കിലും ആരാധകർക്ക്
യാഷ് നെഗറ്റീവ് റോളിൽ എത്തുന്നത് ഇഷ്ടമല്ല എന്നാണ് താരത്തിന്റെ ടീം പറയുന്നത്. തന്റെ
ആരാധകരുടെ വികാരങ്ങൾ ശ്രദ്ധിക്കുമെന്നും അവരുടെ ഇഷ്ടത്തിനെതിരെ പ്രവർത്തിക്കില്ലെന്ന്
യാഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/yash-2.jpg?resize
=1200%2C900&ssl=1)

നിതീഷ് തിവാരിയും നിർമ്മാതാക്കളും യാഷുമായി ചർച്ച നടക്കുക ആണെന്നാണ് വിവരം. നേരത്തെ
സായ് പല്ലവി ആകും ചിത്രത്തിൽ സീത ആകുക എന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. മഹേഷ് ബാബു,
ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, യാഷ് തുടങ്ങിയ പ്രമുഖരെയും ചിത്രത്തിനായി സമീപിച്ചതായി
റിപ്പോർട്ടുകളുണ്ട്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും
തന്നെ പുറത്തുവന്നിട്ടില്ല

 
