# നടി അമല പോളിന്റെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും, വീഡിയോയും വൈറൽ 

- Link: https://ml.b4blaze.com/film-news/actors-amala-paul-in-baby-shower-photos
- Published: 2024-04-13T12:12:05+05:30
- Author: Suji

എല്ലാം ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, ഇപ്പോൾ താരത്തിന്റെ
വളക്കാപ്പ് ചടങ്ങകളുടെ  ചിത്രങ്ങളും, വീഡിയോകളുമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഭർത്താവ്
ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിൽ വെച്ചായിരുന്നു ഈ ആഘോഷ ചടങ്ങുകൾ നടന്നത്.ഇരുവരും പ്രണയിച്ചാണ്
വിവാഹം കഴിച്ചത്, കഴിഞ്ഞ വര്ഷം നവംബറിൽ ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ജനുവരി 
4 നെ ആയിരുന്നു നടി താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പങ്കുവെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/amala3.jpeg?resize
=640%2C640&ssl=1)

ഇപ്പോൾ നടിയുടെ വളക്കാപ്പ്  ആഘോഷത്തിന്റെ ചിത്രങ്ങളും, വീഡിയോകളും നടിയുടെ ഭർത്താവ്
ജഗത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്, നിരവധി താരങ്ങളും, ആരാധകരും ഈ സന്തോഷത്തിന്
ആശംസകൾ അറിയിക്കുകയും ചെയ്യ്തു, ടൂറിസം- ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗത് വർക്ക് ചെയ്യുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ama1.jpeg?resize
=640%2C709&ssl=1)

ഗുജ്റത്തിലാണ് ജഗത്തിന്റെ സ്വദേശമെങ്കിലും താമസിക്കുന്നത് ഗോവയിലാണ്. നിരവധി ചിത്രങ്ങളിൽ
അഭിനയിച്ച അമല അവസാനം അഭിനയിച്ചത് പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലാണ്, ചിത്രത്തിലെ
സൈനു എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jagth1.jpg?resize
=809%2C558&ssl=1)

 
