# നടി ശോഭനയുടെ വീട്ടിൽ മോഷണം! പ്രതിയെ പോലീസ് കണ്ടുപിടിച്ചു 

- Link: https://ml.b4blaze.com/film-news/actors-shobana-house-theft
- Published: 2023-07-29T10:47:09+05:30
- Author: B4blaze News Desk

നടി ശോഭനയുടെ വീട്ടിൽ മോഷണം. പണം നഷ്ട്ടപെട്ടു എന്ന് സംശയം തോന്നിയ നടി പോലീസിൽ പരാതി
കൊടുത്തു. തന്റെ വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്യ്തതിനു ശേഷമാണ് താരം പോലീസിൽ പരാതികൊടുത്തത്.
വീട്ടുജോലിക്കാരിയോട് താരം താൻ പണമെടുത്തോ  എന്ന് അന്വേഷിച്ചപ്പോൾ താൻ എടുത്തിട്ടില്ല
എന്നാണ് അവർ പറഞ്ഞത്, എന്നാൽ അവർതന്നെ ആണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shobana1.jpg?resize
=1200%2C800&ssl=1)

ചെന്നൈയിലെ തനറെ വീട്ടിൽ അമ്മയെ പരിപാലിക്കാൻ വേണ്ടിയാണ് ജോലിക്കാരിയായ കടലൂർ സ്വദേശി
വിജയ് എത്തിയത്. ഏതാനും മാസങ്ങൾ കൊണ്ട്  കവർച്ച നടക്കുന്നതായി തൻറെ അമ്മ പലപ്പോഴും 
പറഞ്ഞതായി നടി പറയുന്നു. 41000 രൂപയാണ് ഇതുവരെയും കവർച്ച നടത്തിയിരിക്കുന്നത്. ശോഭനയുടെ
ഡ്രൈവറിന്റെ ഗൂഗിൾ പേ വഴി ആയിരുന്നു മകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shobana2.jpg?resize
=738%2C550&ssl=1)

ഈ സത്യം മനസിലായതോടെ ശോഭന വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകിയെന്നും, കേസ് പിൻവലിക്കുകയും
ചെയ്യ്തു, കുറ്റം ഏറ്റുപറഞ്ഞതോടെ ശോഭന വീട്ടുജോലിക്കാരിയുടെ മേൽ കേസ് വേണ്ടാന്നു പോലീസിൽ
പറയുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/shobana5.jpg?resize
=600%2C338&ssl=1)

 
