# മാതൃദിനത്തിൽ കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

- Link: https://ml.b4blaze.com/film-news/actress-abhirami-adopted-baby-girl-child
- Published: 2023-05-14T14:44:43+05:30
- Author: Ajay

ലോകമെമ്പാടും ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. മാതൃദിനത്തിന്റെ ഈ സന്തോഷകരമായ നിമിഷത്തിൽ
ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത്
താനും ഭർത്താവും അമ്മയും അച്ഛനും ആയിരിക്കുന്നു എന്നാണ് അഭിരാമി അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/abirami-b.jpg?resize
=1280%2C720&ssl=1)

‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ
മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്.
അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ
കഴിഞ്ഞതിൽ ഭാഗ്യവതിയാണ് ഞാൻ. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹവും
പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു”എന്നാണ് അഭിരാമി കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/abirami.jpg?resize
=1280%2C720&ssl=1)

2009ൽ ആണ് അഭിരാമിയും വിവാഹിതരായത്. ഹെൽത്ത് കെയർ ബിസിനസ്സ് കൺസൾട്ടന്റായ രാഹുൽ പവനൻ
ആണ് ഭർത്താവ്. ഇരുവർക്കും കുഞ്ഞുങ്ങളില്ലായിരുന്നു.സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമയിൽ
ഒരു ചെറിയ വേഷത്തിലൂടെയാണ് അഭിരാമി അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിലും
തമിഴിലും ശ്രദ്ധ നേടുകയായിരുന്നു.

 

>  
> View this post on Instagram
>  
> [A post shared by Abhirami (@abhiramiact)](https://www.instagram.com/p/CsNRzhqIyMv/?utm_source=ig_embed&utm_campaign=loading)
