# എനിക്ക് കല്യാണം കഴിക്കേണ്ട….കരഞ്ഞ് കൊണ്ട് നടി ആലീസ്

- Link: https://ml.b4blaze.com/film-news/actress-alice-cry-about-marriage
- Published: 2021-11-08T13:50:23+05:30
- Author: Rahul

കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ താരമാണ് ആലിസ്.
 മിസ്സ് ഹിറ്റ്‌ലര്‍, തിങ്കള്‍
കലമാന്‍ എന്നീ സീരിയലുകളില്‍ ആണ് നിലവില്‍ ആലിസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍
മീഡിയയിലും ഏറെ സജീവമായ താരമാണ് ആലീസ്. താരത്തിന്റൈ വിവാഹവാര്‍ത്തകള്‍ ആണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പത്തനംതിട്ട സ്വദേശിയായ സജിനാണ് ആലിസിന്റെ വരന്‍.

 ഇപ്പോഴിതാ സേവ് ദ ഡേറ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. എനിക്ക് ഇപ്പോള്‍
കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചിരിക്കുന്ന ആലീസിനെ നിര്‍ബന്ധിച്ചു കൊണ്ടുവന്ന്
സജിന്‍ ഡേറ്റ് പറയുന്നതാണ് വീഡിയോയില്‍. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റാ പേജുകളില്‍ പോസ്റ്റ്
ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നവംബര്‍ 18നാണ് ഇരുവരുടേയും വിവാഹം. ആരാധകരും
സീരിയല്‍ രംഗത്തെ ആളുകളുമായി നിരവധി പേരാണ് ആലിസിനും സജിനും ആശംസകളുമായി എത്തിയിരിക്കുന്നത്.
ഒരു സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന ആലീസിനെ തേടിയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ
സുഹൃത്തുക്കളായ ഇരുവരും നേരില്‍ കാണുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.

 
