# പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കി ഉണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം;അനാർക്കലി മരക്കാർ പറയുന്നു!

- Link: https://ml.b4blaze.com/film-news/actress-anarkali-marikar-about-discriminations-even-in-the-food
- Published: 2023-04-21T10:13:42+05:30
- Author: Ajay

മലയാള സിനിമയിലെ പല താരങ്ങളും ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടതിനെ കുറിച്ച് തുറന്നു
പറഞ്ഞിട്ടുണ്ട്. അടുത്തിയെ യുവ നടി നിഖില വിമൽ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക്
അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഇപ്പോഴും ഭക്ഷണം കൊടുക്കാറുള്ളത് എന്നു പറഞ്ഞിരുന്നു. 
ഈ പ്രസ്താവന വലിയ ചർച്ചയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/anarkkali.jpg?resize
=960%2C540&ssl=1)

ഇപ്പോഴിതാ അനാർക്കലി മരക്കാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
താൻ പൊറോട്ട കഴിക്കുന്നതിൽ വരെ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനാർക്കലി മരക്കാർ
പറയുന്നത്. ആണുങ്ങൾ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കിൽ മാത്രമേ പെണ്ണുങ്ങൾക്ക് കഴിക്കാൻ
കിട്ടിയിരുന്നുള്ളു എന്നാണ് താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകൾക്ക് ശേഷമായിരുന്നു പൊറോട്ടയൊക്കെ കഴിക്കുന്നത്.
പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, അത് ബാക്കിയുണ്ടെങ്കിൽ 
പെണ്ണുങ്ങൾക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്സ് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.”

 ” അതേ സമയം എന്റെ ഫാമിലിയിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എന്റെ ഫാമിലിയിൽ തന്നെയാണോന്ന്
എനിക്ക് കൃത്യമായി ഓർമയില്ല, എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. അത് തെറ്റാണ്. അതൊക്കെ
എനിക്ക് ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എനിക്ക് കുറച്ചുകൂടെ ഫോർവേഡ് ആയിട്ടുള്ള
ഫാമിലിയാണ് എന്തോ ഭാഗ്യത്തിന് എനിക്ക് കിട്ടിയത്” എന്നാണ് അനാർക്കലി പറയുന്നത്.

 
