# തന്റെ ‘കാമുകിയ്ക്ക്’ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനശ്വര രാജന്‍!

- Link: https://ml.b4blaze.com/film-news/actress-anaswara-rajan-wishes-happy-birthday-to-her-rumoured-girlfriend
- Published: 2023-06-24T16:21:55+05:30
- Author: Ajay

സൂപ്പര്‍ ഹിറ്റ് സിനിമയായ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജുവാര്യരുടെ മകളായി വെള്ളിത്തിരയില്‍
അരങ്ങേറ്റം കുറിച്ച നിടയാണ് അനശ്വര രാജന്‍. തുടര്‍ന്നിങ്ങോട്ട് അനശ്വര തിരഞ്ഞെടുത്ത
കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് പറയാതെ വയ്യ. യുവ താരങ്ങളില്‍
സൈബര്‍ ആക്രമണം ഏറ്റവും കൂടിതല്‍ നേരിട്ട നടിയാണ് അനശ്വര

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anawara.jpg?resize
=1280%2C720&ssl=1)

അനശ്വരയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര സൈബര്‍ ആക്രമണം പരിധി കടന്നതായിരുന്നു.
നടിയെ പിന്തുണച്ച് മറ്റ് സെലിബ്രിറ്റികളും രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു.മലയാളത്തിന്
പുറമെ തമിഴിലും ബോളിവുഡിലും എല്ലാം മികച്ച വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നു. ബാംഗ്ലൂര്‍
ഡെയ്സിന്റെ ഹിന്ദി റീമേക് ആണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രം.

⌊anaswara-rajan-post-in-inst⌉⌊anaswara-rajan-post-in-inst⌉
 അതിനിടയിലാണ് അനശ്വരയെ
കുറിച്ച് അനശ്വര ലെസ്ബിയനാണ് എന്ന് പറഞ്ഞുകൊണ്ട് ഗാസിപ്പ് വന്നിരുന്നു. നടി ഒരു പെണ്‍കുട്ടിക്കൊപ്പം
അടുത്തിടപഴകുന്ന ഫോട്ടോയും വീഡിയോയും എല്ലാമായിരുന്നു. ഒരു കണ്‍സപ്റ്റ് ഫോട്ടോഷൂട്ടിന്റെ
ഭാഗമായി എടുത്ത ചിത്രങ്ങളായിരുന്നു അത്.ഇപ്പോള്‍ ഗോസിപ്പ് പ്രചരിപ്പിയ്ക്കുന്നവരുടെ
വായടപ്പിയ്ക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anawara3.jpg?resize
=1280%2C720&ssl=1)

ഇന്ന് സാനിയയുടെ ബേര്‍ത്ത് ഡേ ആണ്. ഡേര്‍ത്ത് ഡേ സ്പെഷ്യലായി പങ്കുവച്ച വീഡിയോക്ക് 
കൊടുത്ത ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് എന്റെ റൂമേര്‍ഡ് ഗേള്‍ഫ്രണ്ടിന് 
ജന്മദിന ആശംസകള്‍ എന്നായിരുന്നു അനശ്വര രാജന്‍ കുറിച്ചത്.പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി
സാനിയയും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. ഐ ലവ് യു എന്ന് എഴുതിയതിന് ശേഷം, ശരിക്കുള്ള
ഗേൾഫ്രണ്ട് ആയി തന്നെയുള്ള മറുപടി എന്നും സാനിയ കമന്റിട്ടിട്ടുണ്ട്

 
