# വിചാരിച്ചപോലെ ഒരാളെ കിട്ടിയാല്‍ വിവാഹത്തിന് എതിരുനില്‍ക്കില്ല: മനസ്സുതുറന്ന് നടി അനിഘ

- Link: https://ml.b4blaze.com/film-news/actress-anikha-surendran
- Published: 2022-03-23T16:15:16+05:30
- Author: Rahul

മികച്ച റോളുകള്‍ക്കൊപ്പം വശ്യമാര്‍ന്ന ഫോട്ടോ ഷൂട്ടുകളിലൂടെയും മലയാള സിനിമ പ്രേമികള്‍ക്കുള്ളില്‍
അനഘ എന്നുമൊരുന ചര്‍ച്ചാ വിഷയമാണ്. ബാല താരമെന്ന നിലയില്‍നിന്നും നായകയിലേയ്ക്കുള്ള
യാത്രയിലാണ് താരം. യൗവ്വനത്തിലേയ്ക്കെത്തുമ്പോള്‍ കരിയര്‍ ലക്ഷ്യങ്ങള്‍ക്കൊപ്പം വിവാഹ
സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കകുയാണ് അനഘ.

‘ടീനേജിലേക്ക് എത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിവാഹത്തെ
കുറിച്ച്. അങ്ങനെ ഞാനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക്
ഞാന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/anikha-surendran-
300x169.jpg?resize=506%2C288&ssl=1)

പക്ഷേ വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കില്‍ ഞാന്‍ അതിന് എതിരൊന്നും നില്‍ക്കില്ല.
അതൊക്കെ വരുന്നത് വെച്ച് നോക്കേണ്ടി വരും.

എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും എനിക്ക് പറ്റിയ പരിപാടി അല്ല. അങ്ങനെ ഒരാളെ കാണുകയാണെങ്കില്‍
തീര്‍ച്ചയായും നോക്കാം. കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ ആരെയും ക്ഷണിക്കുകയേ ഇല്ല.
വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്,’ താരം പറയുന്നു.
