# ഏറ്റവും പുതിയ ഫോട്ടോകളുമായി അന്ന ബെന്‍! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/actress-anna-ben-latest-photoshoot
- Published: 2022-07-13T13:04:03+05:30
- Author: Sreekumar

മലയാളി സിനിമാ സ്‌നേഹികളുടെ പ്രിയ താരമാണ് അന്ന ബെന്‍..ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ക്യൂട്ട് 
ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. മാര്‍ഷ്‌മെല്ലോവ് എന്നാണ്
താരം തന്റെ ഫോട്ടോകള്‍ പങ്കുവെച്ച് കുറിയ്ക്കുന്നത്. ഈ ചോക്ലേറ്റിനെ പറ്റിയാണ് ചിന്തിക്കുന്നത്
എന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/anan-ben-1.jpg?resize
=682%2C611&ssl=1)

താരത്തെ കാണാന്‍ എന്ത് സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്.
സെവന്‍സ്റ്റിച്ചസ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. വൈറ്റ്
ഷാഡോസ് ഫിലീംസിന്റെ പ്രൊഡക്ഷനിലാണ് ഈ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/anna-ben-2.jpg?resize
=684%2C612&ssl=1)

സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയ ഇടങ്ങളിലും താരമായ അന്ന ബെന്‍ പങ്കുവെയ്ക്കുന്ന
ഫോട്ടോകളും വിശേഷങ്ങളും പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. ഇപ്പോഴിതാ
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനും മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും
ലഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/anna-ben-3.jpg?resize
=684%2C610&ssl=1)

അതേസമയം, അഭിനയിച്ച സിനിമകളില്‍ എല്ലാം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ
താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ നൈറ്റ് ഡ്രൈവ് ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/anna-ben-4.jpg?resize
=684%2C612&ssl=1)

ചിത്രത്തില്‍ റിയ റോയ് എന്ന ജേര്‍ണലിസ്റ്റിന്റെ കഥാപാത്രമായാണ് താരം എത്തിയിരുന്നത്.
നിലവില്‍ രണ്ട് സിനിമകളാണ് അന്ന ബെന്നിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
