# വീണ്ടും!! വിഷ്ണു ഏട്ടന്റെ മോഡലായി അനു സിത്താര!!

- Link: https://ml.b4blaze.com/film-news/actress-anu-sithara-new-photos
- Published: 2022-05-27T13:28:42+05:30
- Author: Rahul

മലയാള സിനിമയുടെ ശാലീന സുന്ദരി എന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു ഉത്തരമേ കാണൂ,
അത് അനുസിത്താര എന്നായിരിക്കും. വയനാടിന്റെ സൗന്ദര്യ ഭംഗി പോലെ തന്നെ സുന്ദരിയായ നായിക.
എപ്പോഴും തന്റെ നാടിനെ കുറിച്ചും അവിടുത്തെ പ്രത്യേകതകളെ കുറിച്ചും പറയുമ്പോള്‍ അനുസിത്താര
വാചാലയാകാറുണ്ട്. അതുപോലെ തന്നെയാണ് താരം തന്റെ ജീവിത പങ്കാളിയെ കുറിച്ച് പറയുമ്പോഴും.
ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ ക്യാമറ കണ്ണിനു മുന്നില്‍ ശാലീന സുന്ദരിയായി അനു സിത്താര
വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anu-sithara-yuy.
jpg?resize=512%2C640&ssl=1)

ഇതിന് മുന്‍പും താരം ഭര്‍ത്താവ് എടുത്തു തന്ന ഫോട്ടോകളുമായി ആരാധകര്‍ക്ക് മുന്നില്‍
എത്തിയിട്ടുണ്ട്. ഇത്തവണയും തന്റെ ഇഷ്ട വേഷമായ സാരിയില്‍ ഭര്‍ത്താവ് വിഷ്ണു പ്രസാദ്
എടുത്ത് നല്‍കിയ ഫോട്ടകളുമായി എത്തിയിരിക്കുകയാണ് അനു സിത്താര. മികച്ച പ്രതികരണമാണ്
താരം പുതുതായി പങ്കുവെച്ച ഫോട്ടോയ്ക്ക് ലഭിക്കുന്നത്. പല അഭിമുഖങ്ങളിലും തന്റെ ഇഷ്ട
വേഷം സാരിയാണെന്ന് അനു സിത്താര തുറന്ന് പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anu-sithara-787.
jpg?resize=681%2C609&ssl=1)

ഇത്തവണയും സാരിയില്‍ അതീവ സുന്ദരിയായാണ് താരം എത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും
താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നുണ്ട്. വിഷ്ണു ഏട്ടന്‍ എടുത്ത് നല്‍കിയ
ഫോട്ടോകള്‍ അടിപൊളിയാണെന്നാണ് ആരാധകരും പറയുന്നത്. 2015ലാണ് അനു സിത്താരയും വിഷ്ണു 
പ്രസാദുമായുള്ള വിവാഹം നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/12th-man-anu-mohan.
jpg?resize=1280%2C720&ssl=1)

ഇതൊരു പ്രണയ വിവാഹമായിരുന്നു. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ ബാലതാരമായി സിനിമാ രംഗത്തേക്ക്
എത്തിയ അനുവിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ 12ത്ത് മാന്‍ ആണ്.
