# ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര ചെയ്ത് അനുഷ്‌കയ്ക്ക് 10,000 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്!

- Link: https://ml.b4blaze.com/film-news/actress-anushka-sharma-bodyguard-fine-for-not-waering-helmet-while-riding-bike
- Published: 2023-05-18T11:07:58+05:30
- Author: Ajay

ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശർമയുടെ ബോഡിഗാർഡിന്
പിഴയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്‌ക
ശർമയുടെ യാത്ര വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക്
ഓടിച്ചതിന് അനുഷ്‌കയുടെ ബോഡി ഗാർഡിന് പിഴയിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anushka-b1.jpg?resize
=1280%2C720&ssl=1)

ഗതാഗത തടസം ഉണ്ടായതോടെയാണ് അനുഷ്‌ക ബൈക്കിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഹെൽമെറ്റ്
ധരിക്കാത്തതിന്റെ പേരിൽ ബോഡിഗാർഡിന് മുംബൈ ട്രാഫിക് പൊലീസ് 10,000 രൂപ പിഴയിട്ടതായാണ്
പുറത്ത് വരുന്ന റിപ്പോർട്ട്. പിഴ തുക അടച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അനുഷ്‌ക ശർമയെ കൂടാതെ കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/anushka-b2.jpg?resize
=1280%2C720&ssl=1)

അതേ സമയം താൻ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു
യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചൻ വ്യക്തമാക്കിയത്.’
ചക്ദാ എക്‌സ്പ്രസ്സ്’ എന്ന പുതിയ ചിത്രത്തിലൂടെ അനുഷ്‌ക ശർമ്മ തന്റെ തിരിച്ചുവരവിന്
ഒരുങ്ങുകയാണ്. ബിഗ് സ്‌ക്രീനിൽ പ്രശസ്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ താരമായ ജുലൻ ഗോസ്വാമിയുടെ
ജീവിത കഥയുമായാണ് താരം എത്തുന്നത്
