# പ്രായം 40 കഴിഞ്ഞു, തെലുങ്ക് സിനിമയിലെ കോടിശ്വരന്റെ വരെ വിവാഹാലോചന ; ഒടുവിൽ വിവാഹകാര്യത്തിൽ തീരുമാനമെടുത്ത് അനുഷ്ക ഷെട്ടി

- Link: https://ml.b4blaze.com/film-news/actress-anushka-shetty-wedding
- Published: 2023-07-16T13:48:48+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഇഷ്ടതാരമാണ് അനുഷ്ക ഷെട്ടി. നായകന്റെ നായികയായി മാത്രം
നിൽക്കാതെ സ്ത്രീ പ്രാധാന്യമുള്ള സിനിമകളിലും അഭിനയിച്ചാണ് അനുഷ്ക കയ്യടി നേടിയത്. 
ഓരോ സിനിമയിലും തന്റെ ബെസ്റ്റ് കൊടുക്കാൻ പലപ്പോഴും അനുഷ്ക ഷെട്ടി ശ്രമിക്കാറുണ്ട്.
സിനിമയ്ക്ക് പുറമെ, പലപ്പോഴും താരത്തിന്റെ സ്വകര്യ ജീവിതവും ചർച്ച ചെയ്യപ്പെടാറുണ്ട്.
41 കാരിയായ അനുഷ്ക വിവാഹിതയാകാത്ത എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് താരത്തിന് പലപ്പോഴും
കേൾക്കേണ്ടതായി വന്നിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-134640-168x300.png?resize=899%2C1605&ssl=1)

അനുഷ്ക നടൻ പ്രഭാസുമായി പ്രണയത്തിലാണെന്നും, അതുകൊണ്ടണ് താരം വേറെ വിവാഹത്തെ കുറിച്ച്
ചിന്തിക്കാത്തത് എന്നുമൊക്കെയുള്ള വാർത്തകൾ മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ
ഈ വാർത്തകളെ എല്ലാം പാടെ അവഗണിക്കുകയായിരുന്നു പ്രഭാസും അനുഷ്‌കയും. സിനിമ മേഖലയിൽ 
നിന്ന് തന്നെ പല വിവാഹാലോചനയും താരത്തിന് വന്നിട്ടുണ്ട്. എന്നാൽ താരം അതിനോടൊന്നും 
പോസിറ്റീവ് മറുപടി പറഞ്ഞിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-134619-300x255.png?resize=785%2C667&ssl=1)

അടുത്തിടെ തെലുങ്ക് സിനിമ നിർമ്മാതാവായ രാഘവേന്ദ്ര റാവുവാണ് തന്റെ മകൻ പ്രകാശ് കോവലമുടിക്ക്
വേണ്ടി അനുഷ്കയെ വിവാഹമാലോചിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിലേക്ക് കടക്കാൻ താൽപര്യമില്ല
എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രഭാസിനൊപ്പം നായികയായി എത്തിയ ബാഹുബലിക്ക് ശേഷം
അനുഷ്‌കയെ പിന്നീട് സിനിമയിൽ കണ്ടിരുന്നില്ല. എന്നാൽ വീണ്ടും തന്റെ പുത്തൻ ചിത്രവുമായി
താരം എത്തിയിരിക്കുകയാണ്. മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി എന്ന സിനിമയിലൂടെയാണ് താരം
സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-134653-219x300.png?resize=774%2C1060&ssl=1)
