# എന്റെ സന്തത സഹചാരികൾ ആകാൻ ദൈവം നിയോഗിച്ച രണ്ടു പേർ അനുശ്രീ

- Link: https://ml.b4blaze.com/film-news/actress-anusree-friends
- Published: 2021-10-14T16:04:21+05:30
- Author: Rahul

ലാൽ ജോസിന്റെ സംവിധാനമികവിൽ 2012-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഡയമണ്ട് നെക്ലസിൽ 
കൂടി മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് അനുശ്രീ.ഫഹദ് ഫാസില്‍, സംവൃത സുനില്‍,
ഗൗതമി അനുശ്രീ നായര്‍ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ്
ലഭിച്ചത്, ആ ചിത്രത്തിൽ തനി നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ വളരെ വേഗത്തിലായിരുന്നു
ആരാധകരുടെ ഹൃദയം കീഴടക്കിയത്. വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.
ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്
അനുശ്രീ ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anusree-.jpeg?resize
=1440%2C960&ssl=1)

ഇപ്പോൾ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾക്കൊപ്പം
തന്റെ സുഹൃത്തുക്കളെക്കുറിച്ചും വാചാലയായിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ സന്തത സഹചാരികൾ ആകാൻ ദൈവം നിയോഗിച്ച രണ്ടു പേർ…പിങ്കിയും നിതിനും…എന്റെ എല്ലാ
സന്തോഷത്തിലും സങ്കടത്തിലും എന്നോടൊപ്പം നിൽക്കുന്നവർ…ഒത്തിരി ഒത്തിരി സ്നേഹവും കരുതലും
എനിക്ക് തരുന്നവർ..എല്ലാ ചെറിയ വലിയ കാര്യങ്ങളും പരസ്പരം പറയുന്ന കൂട്ടുകാർ…എന്നും 
ഈ സ്നേഹം ഇതുപോലെ അല്ലെങ്കിൽ ഇതിലും കൂടിയ തീവ്രതയിൽ നിലനിൽക്കട്ടെ. എന്നാണ് താരം പോസ്റ്റിൽ
പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anusree-2.jpeg?resize
=1440%2C960&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/anusree-1.jpeg?resize
=1440%2C960&ssl=1)
