# ഇഷ്ടം മൂക്കുത്തിയോട്…! നടി അനുശ്രീയുടെ ഫോട്ടോകള്‍ ശ്രദ്ധനേടുന്നു..!

- Link: https://ml.b4blaze.com/film-news/actress-anusree-instagram-post
- Published: 2022-05-18T08:30:55+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. താരത്തിന്റെ എല്ലാ വിശേഷങ്ങളും
ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ക്കിടയില്‍ സാരിയും മൂക്കുത്തിയും ധരിച്ചെത്തിയ
അനുശ്രീയുടെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അനുശ്രീ തന്നെയാണ് ഈ ഫോട്ടോകള്‍
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചത്. മൂക്കുത്തി ഇഷ്ടം എന്ന്
കുറിച്ചുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ സാരിയിലുള്ള ഫോട്ടോകള്‍ അനുശ്രീ ആരാധകരുമായി 
പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anu-1.jpg?resize
=759%2C949&ssl=1)

നിരവധിപ്പേരാണ് താരത്തിന്റെ പുതിയ ഫോട്ടോയ്ക്ക് ലൈക്കും കമന്റുകളും പങ്കുവെച്ചിരിക്കുന്നത്.
മോഡേണ്‍ വേഷങ്ങളിലും അനുശ്രീ ഫോട്ടോകള്‍ പങ്കുവെയ്ക്കാറുണ്ട് എങ്കിലും താരത്തിന്റെ 
സാരിയിലുള്ള തനി നാടന്‍ വേഷങ്ങളില്‍ കാണാന്‍ ആണ് ആരാധകര്‍ക്ക് എന്നും ഇഷ്ടം. മാത്രമല്ല
സാരിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം എന്ന നടി അനുശ്രീ പോലും പലതവണ പറഞ്ഞിട്ടുണ്ട്.
മലയാളി പ്രേക്ഷകര്‍ക്ക് അനുശ്രീ എന്നാല്‍ സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anu-3.jpg?resize
=759%2C949&ssl=1)

താരാജാഡകളൊന്നും ഇല്ലാതെ ഇന്നും തന്റെ പ്രിയപ്പെട്ടവര്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് നാടിനേയും
നാട്ടുകാരേയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുന്ന ഒരു കലാകാരിയാണ് ഇവര്‍. അത് അനുശ്രീ
പങ്കുവെയ്ക്കാറുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേസമയം,
പുതുതായി താരം പങ്കുവെച്ച ഫോട്ടോകളും ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/anu-new-1.jpg?resize
=759%2C949&ssl=1)

എന്തൊരു സുന്ദരിയായിരിക്കുന്നു എന്നാണ് താരത്തിന്റെ ഫോട്ടോകള്‍ക്ക് ആരാധകര്‍ കുറിയ്ക്കുന്ന
കമന്റുകള്‍. അതേസമയം, 12ത്ത് മാന്‍ ആണ് അനുശ്രീ അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
മോഹന്‍ലാലിനെ കോന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് 12ത്ത്
മാന്‍.
