# അനുശ്രീ ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകത..! എങ്കില്‍ ഒരു സെല്‍ഫി കൂടി എടുക്കെന്ന് ഗോവിന്ദ് പത്മസൂര്യ!!

- Link: https://ml.b4blaze.com/film-news/actress-anusree-new-photos-2
- Published: 2022-06-07T11:11:23+05:30
- Author: Rahul

ഡയമണ്ട് നെക്ലസ് എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ്
അനുശ്രീ. നര്‍മ്മവും സീരിയസും നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളെ താരം ഇതിനോടകം തന്നെ തന്റെ
ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും 
സജീവ സാന്നിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ
നേടുന്നത്. പുത്തന്‍ ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ച് ആരാധക ശ്രദ്ധ പിടിച്ചുപറ്റുന്ന 
താരത്തിന്റെ ഈ ഫോട്ടോ ഷൂട്ടിന് ഒരു പ്രത്യേകതയുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/anu-8.jpg?resize
=668%2C609&ssl=1)

എന്താണെന്ന് അല്ലേ. താരം സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. 
അതിന് താന്‍ തന്നോട് തന്നെ നന്ദി പറയുന്നു എന്നാണ് അനുശ്രീ ഫോട്ടോകള്‍ പങ്കുവെച്ച് 
കുറിയ്ക്കുന്നത്. പിന്നീട് മേക്കപ്പ് ചെയ്തതും താന്‍ തന്നെയാണെന്നും അനുശ്രീ കുറിയ്ക്കുന്നു.
അനുശ്രീയുടെ കളക്ഷനില്‍ നിന്ന് ആവശ്യമായ ജ്വല്ലറികള്‍ തന്നതിനും അവള്‍ക്ക് നന്ദി അറിയിക്കാന്‍
ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Anusree (@anusree_luv)](https://www.instagram.com/p/Cea8dU_rqH2/?utm_source=ig_embed&utm_campaign=loading)

പോസ്്റ്റിന് അടിയില്‍ നടന്‍ ഗോവിന്ദ് പത്മസൂര്യ ഒരു രസികന്‍ കമന്റുമായി എത്തിയിരിക്കുകയാണ്
ഇപ്പോള്‍.. എന്നാല്‍ പിന്നെ ഒരു സെല്‍ഫി എടുക്കുകയോ ടൈമര്‍ സെറ്റ് ചെയ്ത് ഫോട്ടോ എടുക്കുകയോ
ചെയ്ത് അതിന് കൂടി സ്വയം നന്ദി പ്രകടനം നടത്തൂ എന്നാണ് പ്രിയപ്പെട്ട ജിപി കുറിയ്ക്കുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/07/govind.jpg?resize
=1200%2C900&ssl=1)

അപ്പോള്‍ അതിന് മറുപടിയായി അടുത്ത തവണ നോക്കാം എന്നാണ് അനുശ്രീ മറുപടി കമന്റ് കൊടുത്തിരിക്കുന്നത്.
അതേസമയം, സ്വന്തമായി സ്റ്റൈലിംഗ് ചെയ്ത താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മഹേഷ് ഭായിയാണ് താരത്തിന് ഈ ചിത്രങ്ങള്‍ എടുത്ത് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം
അനുശ്രീ പങ്കുവെച്ച മാമാങ്കം എന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
