# എന്റെ ജീവന്‍..! ആദിമോനെ ചേര്‍ത്ത് ഉമ്മവെച്ച് അനുശ്രീ!!

- Link: https://ml.b4blaze.com/film-news/actress-anusree-shared-photos-on-instagram
- Published: 2022-11-08T13:27:43+05:30
- Author: Sreekumar

നടി അനുശ്രീയെ പോലെ തന്നെ താരത്തിന്റെ കുടുംബാംഗങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.
സിനിമാ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരം വീട്ടിലെ വിശേഷങ്ങളും
നാട്ടിലെ ആഘോഷങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
തന്റെ സഹോദരന്റെ മകനൊപ്പമുള്ള ഫോട്ടോകളാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്റെ പൊന്ന്.. എന്റെ ചക്കര..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anusree-fam.jpg?
resize=464%2C585&ssl=1)

എന്റെ ജീവന്‍….അനന്തനാരായണന്‍… ആദി… എന്നാണ് ആദി മോനെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ വെ്ച്ചുകൊണ്ട്
അനുശ്രീ കുറിക്കുന്നത്. അനുശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെ ആദിമോനെ പ്രേക്ഷകര്‍ക്ക്
പരിചിതമായതാണ്.. അവന്റെ കുസൃതികളും കുറുമ്പുകളും നിറഞ്ഞ വീഡിയോ പങ്കുവെച്ചുകൊണ്ട് അനുശ്രീ
ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. അനുശ്രീ വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ച് എത്തുന്നതുകൊണ്ട്
തന്നെ താരത്തിനോട് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ തന്നെ സ്‌നേഹമാണ് പ്രേക്ഷകര്‍ക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anu-fam.jpg?resize
=463%2C584&ssl=1)

കൊല്ലം കമുകംഞ്ചേരിയാണ് അനുശ്രീയുടെ സ്വദേശം. 2012 മുതല്‍ സിനിമാ ലോകത്ത് സജീവമായി 
തുടരുന്ന താരം, മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ്. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ
ഫഹദ് ഫാസിലിന്റെ നായികയായി ലാല്‍ ജോസ് മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ നടിയാണ്
അനുശ്രീ. പിന്നീട് റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഇതിഹാസ, ചന്ദ്രേട്ടന്‍
എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഉള്‍ട്ട, പ്രതി പൂവന്‍കോഴി

>  
> View this post on Instagram
>  
> [A post shared by Anusree (@anusree_luv)](https://www.instagram.com/p/Ckr5vO5LYUn/?utm_source=ig_embed&utm_campaign=loading)

തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നായിക വേഷങ്ങളിലും സഹ നടിയായും അനുശ്രീ 
എത്തിയിരുന്നു. ട്വല്‍ത്ത് മാന്‍ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ
ചിത്രം. താരയാണ് അനുശ്രീയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമ ഇപ്പോള്‍ പോസ്റ്റ്
പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.
