# പുതിയ ചുവടുവയ്പ്പുമായി അപര്‍ണ്ണ ബാലമുരളി!!! അഭിമാനമെന്ന് നയന്‍താര

- Link: https://ml.b4blaze.com/film-news/actress-aparna-balamurali-new-venture-online-clothing-brand
- Published: 2023-12-15T22:26:53+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടി അപര്‍ണ ബാലമുരളി. മലയാളത്തില്‍ അഭിനയത്തില്‍ അരങ്ങേറ്റം
കുറിച്ച താരം തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോഴിതാ സിനിമ 
മാത്രമല്ല തന്റെ തട്ടകമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അടുത്തിടെ നടന്‍ ജയറാമിന്റെ മക്കളായ മാളവികയുടെയും കാളിദാസിന്റെയും വിവാഹനിശ്ചയത്തിന്റെ
ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അപര്‍ണയുടെ പുതിയ ചുവടുവയ്പ്പും ആരാധകര്‍ അറിയുന്നത്.
⌊
Aparna-Balamurali77⌉ വിവാഹ നിശ്ചയ വേദിയൊരുക്കിയത് അപര്‍ണ ബാലമുരളിയായിരുന്നു. താരത്തിന്റെ
നേതൃത്വം നല്‍കുന്ന എലീസ്യന്‍ ഡ്രീംസ്‌കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയായിരുന്നു
താര പുത്രിയുടെയും താരപുത്രന്റെയും വിവാഹനിശ്ചയ വേദിയൊരുക്കിയിരുന്നത്.

ഇപ്പോഴിതാ താരം മറ്റൊരു ചുവടുവയ്പ്പു കൂടി നടത്തിയിരിക്കുകയാണ് താരം.
 ബിസിനസ് മേഖലയിലാണ്
താരം ചുവടുറപ്പിക്കുന്നത്. കാവ്യാമാധവനും ഭാമയ്ക്കും പിന്നാലെ അപര്‍ണയും ഓണ്‍ലൈന്‍ 
വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ്.  ഹിപ്സ് വേ. കോം hypsway.com എന്ന
ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമാണ് അപര്‍ണ ആരംഭിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ 
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് അപര്‍ണയുടെ പുതിയ സംരംഭം പ്രഖ്യാപിച്ചത്. അപര്‍ണയ്ക്ക്
പുതിയ ചുവടുവയ്പ്പിന് എല്ലാ ആശംസകളും താരം നേരുന്നുണ്ട്. അപര്‍ണയെ ഓര്‍ത്ത് അഭിമാനം
തോന്നുന്നെന്ന് നയന്‍താര പങ്കുവച്ചു.
