# നടി അർച്ചന കവി രണ്ടാമതും വിവാഹിതയായി – റിക്ക് വർഗീസ് ആണ് വരൻ.

- Link: https://ml.b4blaze.com/film-news/actress-archana-kavi-has-married-for-the-second-time-the-groom-is-rick-varghese
- Published: 2025-10-16T14:58:47+05:30
- Author: Nayana

നടി അർച്ചന കവി വീണ്ടും വിവാഹിതയായി എന്ന വാർത്തകൾ പുറത്തു വന്നിട്ടുണ്ട്. തന്റെ പുതിയ
പങ്കാളിയെ കണ്ടെത്തിയതായി സൂചന നൽകുന്ന പോസ്റ്റ് ഒരു താരം തന്നെ അർച്ചന പങ്കുവെച്ചിട്ടുണ്ട്.“
ഈ ഏറ്റവും മോശം തലമുറയിലെയും ശരിയായ വ്യക്തിയെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് അഭിമാനത്തോടെ
പറയാൻ കഴിയും. എല്ലാവർക്കും ഇങ്ങനെ ഒരാളെ ലഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു” എന്നും
അർച്ചനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി. ഇതിനൊപ്പം സെലിബ്രിറ്റി ആങ്കർ ധന്യ വർമയും
അർച്ചനയെ ആശംസിച്ച് ഒരു പോസ്റ്റ് പങ്കുവെക്കുകയും വിവാഹ ചിത്രങ്ങൾ പങ്കുവെക്കുകയും 
ചെയ്തു. അർദ്ധരാത്രിയിൽ ധന്യ വർമ, അർച്ചന കവി കൂടെയുള്ള പുതിയ അഭിമുഖത്തിന്റെ ഒരു ഗ്ലിംപ്‌സും
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മുൻഭർത്താവ് അബീഷ് മാത്യുവായിരുന്നു. ആദ്യ വിവാഹമോചനത്തെക്കുറിച്ചും
പിന്നീട് അനുഭവിച്ച ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ചും അർച്ചന മടിപാടില്ലാതെ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

 
