# സിനിമാ രംഗത്ത് ഇങ്ങനെ കുറേയുണ്ട്… പക്ഷേ..! എനിക്ക് വിശ്വാസമില്ല..! – അസിന്‍

- Link: https://ml.b4blaze.com/film-news/actress-asin-interview-about-superstition-in-film-industry
- Published: 2022-04-28T09:42:41+05:30
- Author: Rahul

സത്യന്‍ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സിനിമാ ആസ്വാദകര്‍ക്ക്
മുന്നില്‍ പരിചയപ്പെടുത്തിയ നടിയാണ് അസിന്‍. നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക എന്ന 
സിനിമയിലൂടെയാണ് അസിന്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്.. പിന്നീട് തമിഴ്,
ഹിന്ദി, തെലുങ്ക് ഭാഷാ ചിത്രങ്ങളിലേക്കും നടി എത്തി. വലിയ സ്വീകാര്യതാണ് ഈ മലയാളി നടിയ്ക്ക്
ഇതര ഭാഷാ ചിത്രങ്ങളില്‍ നിന്ന ലഭിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന്
അസിന്റെ മുന്‍കാല അഭിമുഖമാണ്.. സിനിമാ രംഗത്തെ അന്ധ വിശ്വാസങ്ങളെ കുറിച്ചാണ് അസിന്‍
അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/asin-1-200x300.jpg?
resize=1154%2C1731&ssl=1)

അതിനോട് തന്റെ നിലപാട് എന്താണ് എന്ന് കൂടി നടി വെളിപ്പെടുത്തുന്നുണ്ട്. മലയാള സിനിമാ
രംഗത്ത് ഉള്‍പ്പെടെ ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.. കാറിന്റെ നമ്പര്‍
മാറ്റുക, പേരിന്റെ സ്‌പെല്ലിംഗ് മാറ്റുക, ചില പ്രത്യേകത തരത്തിലുള്ള സിനിമാ പേരുകള്‍
തന്നെ വേണമെന്ന് വാശിപിടിയ്ക്കുന്നു എന്നിങ്ങനെ അത്തരം കാര്യങ്ങള്‍ക്ക് എതിരെ ഒരു നിലപാട്
എടുക്കാന്‍ അസിന് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ 
വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്… അവതാരകന്റെ ചോദ്യത്തിന് അസിന്റെ മറുപടി
ഇതായിരുന്നു…
 തീര്‍ച്ചയായിട്ടും.. ഞാന്‍ ഇതിലൊന്നും യാതൊരു വിശ്വാസവും ഇല്ലാത്ത ആളാണ്.
പറഞ്ഞത് ശരിയാണ് സിനിമാ രംഗത്ത് ഇങ്ങനെ കുറേ ഉണ്ട്. ഒരു കളര്‍ തിരഞ്ഞെടുക്കുന്നു.. 
ലക്കി നമ്പര്‍ നോക്കി എല്ലാം ആ നമ്പറില്‍ എടുക്കുന്നു. എനിക്ക് അങ്ങനെ ഒന്നും ഇല്ല.
ഞാന്‍ ജനിച്ചപ്പോഴിട്ട പേരാണ് അസിന്‍ എന്ന്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Asin-Famous-Actress-
271x300.jpg?resize=1149%2C1272&ssl=1)

സിനിമാ രംഗത്ത് എത്തിയപ്പോള്‍ അത് മാറ്റണം എന്ന് പലരും പറഞ്ഞു. പക്ഷേ എന്റെ പേരാണ് 
എന്റെ ഐഡിന്റിറ്റി.. അച്ഛനും അമ്മയും ഇട്ട പേരാണ്. അത് മാറ്റാന്‍ പാടില്ല എന്ന് എനിക്ക്
തോന്നി. ചിലര്‍ ലക്കി നമ്പര്‍ ഏതാണെന്ന് ചോദിക്കും റൂം എടുക്കുമ്പോള്‍.. കാര്‍ വാങ്ങുമ്പോള്‍
അപ്പോള്‍ ഏതായാലും കുഴപ്പമില്ല എന്ന് പറയും… എനിക്ക് അങ്ങനെ യാതൊരു വിധ അന്ധവിശ്വാസങ്ങളും
ഇല്ല.. ആകെ ഉള്ളത് ആത്മവിശ്വസം മാത്രമാണെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.
