# ദിലീപിനെ ന്യായീകരിക്കുന്നവരോട് ആക്രമിക്കപ്പെട്ട നടിയുടെ ബന്ധുവിന് പറയാന്‍ ഉള്ളത്..!!

- Link: https://ml.b4blaze.com/film-news/actress-assault-case
- Published: 2022-01-11T11:14:02+05:30
- Author: Rahul

നടിയെ ആക്രമിച്ച കേസിലെ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ 
നടക്കുന്നത്. ഇതില്‍ നീതിയ്ക്കായി അതിജീവിച്ച നടിയോടൊപ്പം നില്‍ക്കുന്നവര്‍ ഏറെയാണെങ്കിലും
ദിലീപിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ദിലീപിന് എതിരെ വന്നിരിക്കുന്ന ആരോപണങ്ങള്‍
മാത്രം കണക്കില്‍ എടുത്ത് അദ്ദേഹത്തെ എങ്ങനെ കുറ്റക്കാരനായി കാണും എന്നാണ് ഈ വിഭാഗം
ചോദിക്കുന്നത്. കോടതി ശിക്ഷ വിധിയ്ക്കുന്നത് വരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും
ഇവര്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/rajesh2-300x300.
jpg?resize=696%2C696&ssl=1)

എന്നാല്‍ ഇങ്ങനെ ദിലീപിനെ പിന്തുണയ്ക്കുന്നവരോടുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്
ആക്രമിക്കപ്പെട്ട നടിയുടെ ബന്ധുവായ രാജേഷ് ബി മേനോന്‍. ഇത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലാണ്
സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുകയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും
കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ആഘാതം നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങള്‍ക്ക്
താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കും രാജേഷ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/rajesh-300x183.jpg?
resize=696%2C425&ssl=1)

സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ
ഇനിയും തുടരാം എന്നാണെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം
നിങ്ങള്‍ കരുതുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദുരിതപൂര്‍ണ്ണമാകാന്‍ പോകുകയാണ് . ഞാന്‍
ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങള്‍ ഒന്ന് പിറകിലേക്ക് നോക്കുക നാല് വര്‍ഷങ്ങളായി
നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങള്‍ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങള്‍ക്കെതിരായും
നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന
പലരുടേയും ജീവിതം നിമിഷങ്ങള്‍ക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/dileep-movies-300x169.
jpg?resize=696%2C392&ssl=1)

അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവില്‍ അവര്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലര്‍ക്കും
പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്
എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപിന് വേണ്ടി വാദിക്കുന്നവര്‍ ദിലീപിന്റെ
കേവലം ന്യായീകരണ തൊഴിലാളികള്‍ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, തങ്ങള്‍
അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എല്ലാ
സുമനസുകളോടും നന്ദിയും നടിയുടെ ബന്ധു അറിയിക്കുന്നു.
