# നടി ആക്രമിക്കപ്പെട്ട കേസില്‍ സീരിയല്‍ നടിയെ ചോദ്യംചെയ്തു..!! അന്വേഷണം ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക്…!!

- Link: https://ml.b4blaze.com/film-news/actress-attack-case-new-updation
- Published: 2022-03-22T08:23:24+05:30
- Author: Rahul

സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച കേസായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട
കേസ്. കേസില്‍ ദിലീപാണ് പ്രതി എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കവെ അഞ്ച്
വര്‍ഷമായി നടക്കുന്ന കേസിന്റെ വിധിക്കായി കാത്തിരിക്കുകയാണ് ജനങ്ങള്‍. ഇപ്പോഴിതാ കേസില്‍
വീണ്ടും ഒരു നിര്‍ണായ നീക്കം നടന്ന വിവരമാണ് പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട
കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ ഒരു സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം
ചെയ്തു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep-229x300.jpg?
resize=1160%2C1520&ssl=1)

ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മാതാവിനെയും അന്വേഷണസംഘം ചോദ്യം 
ചെയ്തിട്ടുണ്ട്. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍
വച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട
നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം
അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും 
ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതോടെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം 
നീളാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep09p-300x169.
jpg?resize=1163%2C655&ssl=1)

അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം
ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്
അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക്
ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത് എന്നും ദുബായില്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-300x157.gif?
resize=1161%2C607&ssl=1)

സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നും ഇരുവരും തമ്മിലുള്ള
വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായും തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ്
ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി നല്‍കി എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇതെല്ലാം
ചെയ്തത് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
