# ടോഷ് ഇനി ചന്ദ്രയ്ക്ക് സ്വന്തം ; വിവാഹം ഉടൻ !

- Link: https://ml.b4blaze.com/film-news/actress-chandra-lakshman-getting-married
- Published: 2021-10-03T19:22:12+05:30
- Author: Rahul

നിരവധി ബിഗ് സ്ക്രീൻ മിനിസ്ക്രീൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് 
ചന്ദ്ര ലക്ഷ്മൺ. ഇടക്കാലത്ത് വെച്ച് താരം മലയാളിപ്രേക്ഷകർക്ക് മുന്നിൽ നിന്നും അപ്രത്യക്ഷയായിരുന്നു.
ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞെന്നും മറ്റുമുള്ള വാർത്തകൾ ആയിരുന്നു പ്രചരിച്ചിരുന്നത്.
എന്നാൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം
സുജാത എന്ന പരമ്പരയിലൂടെ താരം തന്റെ തിരിച്ചു വരവ് നടത്തുകയായിരുന്നു. മികച്ച പ്രേക്ഷക
സ്വീകാര്യത നേടിയാണ് പരമ്പര മുന്നേറുന്നത്. ഇതിനിടയിൽ ആണ് താരത്തിന്റെ വിവാഹമോചനം കഴിഞ്ഞെന്ന
രീതിയിലുള്ള പ്രചാരണങ്ങൾ നടക്കാൻ തുടങ്ങിയത്. എന്നാൽ ഇന്നിപ്പോൾ ഇക്കാര്യങ്ങളിൽ വാസ്തവം
എന്താണ് എന്ന് പറഞ്ഞു കൊണ്ട് താരം തന്നെ ഇന്നിപ്പോൾ രംഗത്ത് എത്തിയിരിയ്ക്കുകയാണ്. 
സിംഗിൾ ലൈഫിൽ നിന്നും കമ്മിറ്റഡ് ലൈഫിലേയ്ക്ക് കടക്കാൻ തീരുമാനിച്ചിരിയ്ക്കുകയാണ് താരം.
സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷമാണിന് ഇപ്പം അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയെ ആണ് താരം,
വിവാഹം കഴിയ്ക്കുവാൻ പോകുന്നത്. ഈ മാസം നവംബറിലോ ഡിസമ്പറിലോ വിവാഹം ഉണ്ടാകുമെന്നാണ്
താരം പറയുന്നത്.“സീരിയലില്‍ ആദമായി അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയും താനും വിവാഹം 
കഴിക്കുകയാണ്. ടോഷ് ക്രിസ്റ്റിയുമായിട്ടുള്ള ബന്ധത്തെ ലവ് എന്നൊന്നും ക്ലാസിഫിക്കേഷന്‍
നല്‍കാന്‍ പറ്റാത്ത സംഭവമാണ്. കാരണം ഇതൊരു അറേഞ്ച്ഡ് മ്യാരേജ് തന്നെ എന്ന് പറയാന്‍ 
പറ്റും. എന്റെ ഫാമിലിക്ക് ടോഷേട്ടനെ പരിചയമുണ്ട്. ഇഷ്ടമാണ്. അങ്ങനെയൊരു ടോക്ക്‌സ് വന്നു.
പിന്നെ ഇവിടെ എത്തി ചേര്‍ന്നു എന്നതാണ്. പിന്നെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര കംഫര്‍ട്ടായിരുന്നു.
ഞങ്ങള്‍ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ഇങ്ങനൊരു ടോക്ക് വന്നപ്പോള്‍ അടുത്ത ലെവലിലേക്ക്
പോയി എന്നേയുള്ളു. ഞങ്ങള്‍ക്കിടയില്‍ കോമണായി ചില ഇഷ്ടങ്ങളുണ്ട്.” എന്നായിരുന്നു അഭിമുഖത്തിൽ
വിവാഹത്തെ കുറിച്ച് താരം പറഞ്ഞത്.
