# ഫഹദിന്റെ ക്ലാസ്സ്‌മേറ്റ് ; പിന്നീടും ഞങ്ങള്‍ കണ്ടിരുന്നു, ദേവി ചന്ദന  

- Link: https://ml.b4blaze.com/film-news/actress-devi-chandhana-about-fahadh-fasil
- Published: 2023-09-18T11:04:38+05:30
- Author: Sreekumar

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ദേവി ചന്ദന. അഭിനേത്രി
എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിലെ പല നായികമാരെയും പോലെ കലോത്സവ
വേദികളില്‍ തിളങ്ങിയ ശേഷമാണ് ദേവി ചന്ദന സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് സീരിയലുകളില്‍
സജീവമാകുന്നത്. ഏകദേശം നാല്‍പതോളം സിനിമകളിലും ഇരുപത്തിയഞ്ചിലധികം സീരിയലുകളിലും ദേവി
ചന്ദന അഭിനയിച്ചു. നിരവധി കോമഡി ഷോകളിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും
യൂട്യൂബിലുമെല്ലാം സജീവമാണ് നടി. ഭര്‍ത്താവിനൊപ്പമുള്ള ദേവി ചന്ദനയുടെ യൂട്യൂബ് വ്‌ളോഗുകളൊക്കെ
ശ്രദ്ധ നേടാറുണ്ട്. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവിയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ 
പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം
പങ്കുവച്ച്‌ ദേവിയും കിഷോറും എത്താറുണ്ട്. ഇവരുടെ വീഡിയോകള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍
വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇന്ന് സിനിമകളേക്കാളേറെ ടെലിവിഷനിലാണ് ദേവി ചന്ദന സജീവമായി
നില്‍ക്കുന്നത്. എന്നാല്‍ സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ താരത്തിനുണ്ട്. ഇപ്പോഴിതാ ഫഹദ്
ഫാസില്‍ തന്റെ ക്ലാസ്മേറ്റ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ
ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ തന്റെ സൗഹൃദങ്ങളെ കുറിച്ച്‌ പറയുന്നതിനിടെയാണ്
ദേവി ചന്ദന ഫഹദിനെ കുറിച്ചും സംസാരിച്ചത്. എല്ലാം മുഖത്തടിച്ച്‌ പറയുന്ന ആളായത് കൊണ്ട്
തന്റെ ഫ്രണ്ട്സ് സര്‍ക്കിള്‍ വളരെ ചെറുതാണെന്ന് ദേവി ചന്ദന പറയുന്നു. ‘ചില കാര്യങ്ങള്‍
ഓപ്പണായി പറയുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. അതുപോലെ ഒന്നും ഫോളോ അപ്പ് ചെയ്യാത്ത
ആളാണ്. സ്ഥിരം മെസേജ് അയക്കുകയോ വിളിക്കുകയോ ഒന്നും ചെയ്യില്ല. അതൊക്കെ വളരെ അപൂര്‍വ്വമായിട്ടേ
ഉണ്ടാകാറുള്ളൂ.

പക്ഷേ അങ്ങനെ ആയിട്ടും ഉള്ള ഫ്രണ്ട്സ് എല്ലാം വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക്
ഉള്ള സുഹൃത്തുക്കളൊക്കെ എല്ലാ കാലവും കൂടെയുണ്ടാകും എന്ന ധൈര്യം എനിക്കുണ്ട്. വര്‍ഷങ്ങളായി
കാണാത്ത സുഹൃത്തുക്കള്‍ വരെയുണ്ട്. ഇപ്പോള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളൊക്കെ വന്നത് കൊണ്ട്
പഴയ കുറെ സുഹൃത്തുക്കളെയൊക്കെ കിട്ടി. ഞാൻ എല്‍കെജി മുതല്‍ ഒമ്പത് വരെ ഒരേ സ്‌കൂളില്‍
ആയിരുന്നു. ആ സുഹൃത്തുക്കളെയൊക്കെ കിട്ടി’, ദേവി ചന്ദന പറഞ്ഞു. ഫഹദ് എന്റെ ക്ലാസ്മേറ്റ്
ആയിരുന്നു. മൂന്നാം ക്ലാസ് വരെ ഞങ്ങള്‍ ഒരേ ക്ലാസ്സിലാണ് പഠിച്ചത്. ഞങ്ങളുടെ വ്‌ളോഗില്‍
ഇത് പറഞ്ഞിട്ടുണ്ട്. കെജി മുതല്‍ മൂന്നാം ക്ലാസ് വരെയാണ്. അത് കഴിഞ്ഞ് ഫഹദ് സ്‌കൂള്‍
മാറി. അതുകഴിഞ്ഞ് ഫാസില്‍ സാര്‍ സംവിധാനം ചെയ്ത തമിഴ് പടം കണ്ണുക്കുള്‍ നിലവില്‍ ഞാൻ
അഭിനയിച്ചിരുന്നു. ഫാസില്‍ സാറും ഭാര്യയും ഞങ്ങളുടെ വിവാഹത്തിനും വന്നിരുന്നു’, കുട്ടി
ഫഹദ് ഭയങ്കര നാണക്കാരനായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക്
അത്ഭുതം തോന്നി. സാറിന്റെ പടത്തില്‍ ഞാൻ അഭിനയിക്കുമ്പോള്‍ സാറിന്റെ വീട്ടില്‍ ഷൂട്ട്
ഉണ്ടായിരുന്നു. ആ ഷൂട്ടിന്റെ ഇടയില്‍ ഫഹദ് ക്ലാസ്‌മേറ്റ് ആയിരുന്നിട്ടും വന്ന് ഒരു 
ഹായ് പറഞ്ഞ് പോവുകയേ ചെയ്തിരുന്നുള്ളു. വളരെ സൈലന്റായ, ഷൈ ആയ ആളായിരുന്നു. പക്ഷേ ഓണ്‍സ്‌ക്രീൻ
വന്നപ്പോള്‍ ഞെട്ടിച്ചു.  ആദ്യത്തെ വരവ് അത്ര സക്സസ് ആയിരുന്നിലെങ്കിലും കം ബാക്കില്‍
ഭയങ്കരമായി ഞെട്ടിച്ചു. പിന്നീടും ഞങ്ങള്‍ കണ്ടിരുന്നു. വളരെ സന്തോഷമാണ്. ഭയങ്കര അഭിമാനം
തോന്നിയ മോമെന്റാണ്. നമ്മുടെ കൂടെ പടിച്ചൊരാള്‍ അത്രയും ഉയരത്തില്‍ എത്തിയെന്ന് പറയുമ്പോള്‍
ഒത്തിരി സന്തോഷമാണ്’, ദേവി ചന്ദന പറഞ്ഞു.
