# ഭീമന്റെ വഴി കണ്ടത് ലിപ് ലോക്ക് കാണാന്‍ വേണ്ടി..!! – ഫറ ഷിബ്ല

- Link: https://ml.b4blaze.com/film-news/actress-fara-shibla-words
- Published: 2022-01-16T11:07:41+05:30
- Author: Rahul

കക്ഷി അമ്മിണി പിള്ള, ദ തേര്‍ഡ് മര്‍ഡര്‍ എന്നീ സിനിമകളിലൂടെ മലയാളി സിനിമാ പ്രേമികള്‍ക്ക്
സുപരിചിതയായ താരമാണ് ഫറ ഷിബ്ല. ഈ അടുത്ത കാലത്ത് തന്നെ താന്‍ നടത്തിയ ഒരു ഫോട്ടോ ഷൂട്ടിന്റെ
പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സ്വിം സ്യൂട്ടില്‍
ഉള്ള ഫോട്ടോകള്‍ ആയിരുന്നു താരം പങ്കുവെച്ചത്. ശരീരഭാരത്തിന്റെ പേരിലും സാമൂഹിക മാധ്യമങ്ങളില്‍
നിന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയാണ് ഫറ ഷിബ്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/163955178500-300x169.
jpg?resize=808%2C455&ssl=1)

ഇപ്പോള്‍ സദാചാര ബോധങ്ങള്‍ക്കെതിരെയുള്ള ഫറയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭീമന്റെവഴി എന്ന സിനിമ കണ്ടത് പോലും അതില്‍ കുഞ്ചാക്കോ ബോബന്റെ ലിപ് ലോക്ക് സീന്‍ ഉണ്ടെന്ന്
കേട്ടിട്ടാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഫറയുടെ വാക്കുകളിലേക്ക്….ഞാന്‍ ഭീമന്റെ
വഴി കണ്ടത് കുഞ്ചാക്കോ ബോബന്റെ ലിപ് ലോക്ക് കാണാന്‍ വേണ്ടിയാണ്. ഐറ്റം ഡാന്‍സ് കാണാന്‍
വേണ്ടിയാണ് പുഷ്പ കണ്ട്. ഐറ്റം ഡാന്‍സിന്റെ പേരില്‍ ആരെയും ക്രൂശിക്കേണ്ട അവശ്യമില്ല.
ഞാന്‍ സ്വിം സ്യൂട്ടില്‍ ഫോട്ടോ ഷൂട്ട് ചെയ്തത് സെക്സിയായ ഭാവത്തോടെയല്ല. അത് കാണുന്നവര്‍ക്ക്
മനസിലാകും. ഞാന്‍ പരമാവധി സന്തോഷവതിയായി ചിരിച്ചാണ് നിന്നത്. സദാചാരം കൂടിയ ആളുകള്‍
നമ്മുക്ക് ചുറ്റും നിരവധിയുള്ളത് കൊണ്ടാണ് പലരും അവനവന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍
മടിക്കുന്നത്. ഫോട്ടോ പങ്കുവച്ചപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ മനസിലാക്കി അതനുസരിച്ച്
സംസാരിച്ചവര്‍ ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/fara-shibla-300x169.
jpg?resize=932%2C525&ssl=1)

അത്തരം കമന്റുകള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് അത്തരമൊരു കാര്യം ചെയ്തതും. സെക്സി ഒരിക്കലും
തെറ്റായ വാക്കല്ല. അത് സൂപ്പറാണ്. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുന്നതായി
എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അതി ഉദ്ദാഹരണമാണ് ഭീമന്റെ വഴിയിലെ നായിക കഥാപാത്രം
വില്ലനെ മലര്‍ത്തിയടിക്കുന്നതും അത് കണ്ട് നായകന് പ്രണയം തോന്നുന്നതും. ഭീമന്റെ വഴി
ഞാന്‍ കണ്ടത് ചാക്കോച്ചന്റെ ലിപ് ലോക് സീന്‍ ഉണ്ടെന്ന് അറിഞ്ഞാണ്. സാമന്തയുടെ ഐറ്റം
ഡാന്‍സ് കാമാന്‍ വേണ്ടിയാണ് പുഷ്പ കണ്ടതും. ഐറ്റം ഡാന്‍സിന്റെ പേരിലൊന്നും ആരേയും ക്രൂശിക്കേണ്ട
ആവശ്യമില്ല.
