# മദ്യപാനം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്, മദ്യപിച്ചുണ്ടായ അബദ്ധങ്ങളില്‍ പ്രതികരിക്കാനില്ലെന്നും താരം

- Link: https://ml.b4blaze.com/film-news/actress-gayatri-about-drinking
- Published: 2022-04-11T22:13:50+05:30
- Author: Rahul

ട്രോളുകളുടെ തോഴിയാണ് നടി ഗായത്രി സുരേഷ്. തനിക്കെതിരായ ട്രോളുകളോട് ഇത്രമേല്‍ പ്രതികരിച്ച
മറ്റൊരു മലയാള നടിയും ഉണ്ടാവാനിടയില്ല. എന്തുതന്നെ ആണെങ്കിലും ഗായത്രിയെ ഫെയ്മസ് ആക്കുന്നതില്‍
ട്രോളുകള്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം തോന്നുന്ന
ഒരിഷ്ടം ഗായത്രിക്ക് ട്രോളുകളോട് തോന്നിത്തുടങ്ങിയതുപോലെ ആരാധകര്‍ക്ക് ഗായത്രിയോടുള്ള
ഇഷ്ടവും കൂടിവരുകയാണെന്ന് അവരുടെ വാര്‍ത്തകളോടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

തനിക്കുതന്നെ വിനയാകുമെന്ന് അറിയാമെങ്കിലും എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ്
ഗായത്രിക്കുള്ളത്. തന്റേതായ ഇഷ്ടങ്ങളെ തുറന്നുപറയാന്‍ ഗായത്രി മടിക്കാറില്ല. അതുകൊണ്ടുതന്റെ
തന്റെ മദ്യപാന ശീലത്തെക്കുറിച്ചുപോലും തുറന്നുപറയുകയാണ് ഗായത്രി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/gayathri-12-300x169.
jpg?resize=550%2C310&ssl=1)

താന്‍ മദ്യപിച്ചിരുന്ന ആളാണെന്ന് ഗായത്രി പറയുന്നു. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്.
എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ്
നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചുകൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്.
ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും
ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്. ഗായത്രി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ
പ്രതികരണം.

ട്രോളുകളോടുള്ള ഗായത്രിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. താന്‍ അടിപൊളി ആയതുകൊണ്ടാണ്
ആളുകള്‍ തന്നെ വിമര്‍ശിക്കുന്നത് എന്ന് വിശ്വാസിക്കാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു
ട്രോള്‍ വിഷയത്തില്‍ ഗായത്രിയുടെ പ്രതികരണം.

സിനിമയില്‍ എത്തിയപ്പോള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കും താന്‍ എന്നാണ് വിശ്വാസിച്ചിരുന്നത്
പക്ഷേ സംഭവിച്ചത് തിരിച്ചാണ്. പക്ഷേ ഒരുപാട് വെറുപ്പ് നേരിടേണ്ടിവന്ന ആളായി താന്‍ മാറി.
അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ല, ഗായത്രി പറഞ്ഞു.

തോന്നിയ കാര്യങ്ങള്‍ പറയുന്നു എന്നതിനപ്പുറം താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. 
എന്തിന് ആളുകള്‍ തന്നോട് ഇങ്ങനെ പറയുന്നു എന്നത് അറിയില്ല. എല്ലാവരുടെയും കണ്ണിലുണ്ണി
ആകുമെന്ന് വിശ്വസിച്ചു, പക്ഷേ തിരിച്ചാണ് സംഭവിച്ചതെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/gayatri-300x169.
jpg?resize=540%2C304&ssl=1)

പൊതുവേദിയില്‍ ചിലര്‍ വലിയ സ്നേഹം കാണിക്കുമ്പോള്‍ പലരുടെയും മുഖത്ത് പുശ്ചഭാവം കാണാറുണ്ട്.
അവര്‍ക്ക് എന്നെ കളിയാക്കണമെന്ന് തോന്നിയിട്ടുണ്ടാകും. തുടക്കത്തിലൊക്കെ വലിയ വിഷമം
തോന്നിയെങ്കിലും ഇപ്പോള്‍ താന്‍ സ്ട്രോങ്ങായിവരുകയാണെന്നും ഗായത്രി പറഞ്ഞു.

അഭിമുഖങ്ങള്‍ കഴിയുമ്പോഴും ‘എയറില്‍ കയറാന്‍’ അവസരം കിട്ടുന്ന ചുരുക്കം ചില സെലിബ്രിറ്റികളില്‍
ഒരാളായി ഗായത്രി നേരത്തെതന്നെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന 
കാര്യങ്ങളല്ലാ എന്ന ആര്‍ജവത്തോടെ ഗായത്രി തന്റെ സിനിമാ ജീവിതം കൂടുതല്‍ മികച്ചതാക്കി
മുമ്പോട്ട് കൊണ്ടുപോവുകയാണ്.
