# വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി ഗോപിക; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/actress-gopika-image-viral-on-social-media
- Published: 2022-08-05T16:41:41+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഗോപിക. ഫോര്‍ ദ് പീപ്പിള്‍, മായാവി, വെറുതെ അല്ല
ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടി വിവാഹത്തിനുശേഷം 2013 വരെ
താരം സിനിമാരംഗത്ത് സജീവമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-grandmother.
jpg.image_.845.440.jpg?resize=845%2C440&ssl=1)

എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത താരത്തിന്റെ ചിത്രങ്ങളൊന്നും അധികം
പുറത്തുവന്നിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-gliny.jpg.
image_.845.440.jpg?resize=845%2C440&ssl=1)

ഇപ്പോഴിതാ താരം കുടുംബസമേതം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-father.jpg.
image_.845.440.jpg?resize=845%2C440&ssl=1)

വിവാഹശേഷം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗോപികയും കുടുംബവും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്
നാട്ടിലെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-sister.jpg.
image_.845.440.jpg?resize=845%2C440&ssl=1)

നാട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സഹോദരി
ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gleny-gopika.jpg.
image_.845.440.jpg?resize=845%2C440&ssl=1)

മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിലുണ്ട്. മഞ്ഞ ഡ്രസില്‍ അതീവ സുന്ദരിയായാണ്
ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ
കമന്റുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-mother.jpg.
image_.845.440.jpg?resize=845%2C440&ssl=1)

ഡോക്ടറായ അജിലേഷ് ചാക്കോ ആണ് ഗോപികയുടെ ഭര്‍ത്താവ്. 2008 ജൂലൈ 17 നായിരുന്നു ഇരുവരുടെയും
വിവാഹം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-daughter-
3.jpg.image_.845.440-1.jpg?resize=845%2C440&ssl=1)

ആമി, ഏദന്‍ എന്നിവരാണ് മക്കള്‍. ഭാര്യ അത്ര പോര എന്ന സിനിമയിലാണ് ഗോപിക ഒടുവില്‍ അഭിനയിച്ചത്.
ഗേളി എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/gopika-family.jpg.
image_.845.440.jpg?resize=845%2C440&ssl=1)
