# സീരിയല്‍ താരം ഹരിത ജി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ

- Link: https://ml.b4blaze.com/film-news/actress-haritha-g-nair-got-engaged
- Published: 2022-06-19T19:26:12+05:30
- Author: Gargi

സീരിയല്‍ താരം ഹരിത ജി നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത
കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം സീരിയല്‍ രംഗത്തെത്തുന്നത്. ശ്രീക്കുട്ടി എന്ന
കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഹരിതയുടെ വിവാഹ നിച്ഛയ വീഡിയോകളും ചിത്രങ്ങളും
പുറത്തു വന്നിട്ടുണ്ട്. സിനിമ മേഖലയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുന്ന വിനായക് ആണ് 
വരന്‍. ജീത്തു ജോസഫ് ചിത്രങ്ങളായ 12 ത് മാന്‍ , ദൃശ്യം 2 , തുടങ്ങി ചിത്രങ്ങളുടെ എഡിറ്ററാണ്
വിനായക്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/Haritha-G-Nair-Serial-
Actress-wiki-age-family-husband-serials.jpg?resize=900%2C668&ssl=1)

ഹരിതയുടെ കസ്തൂരിമാന്‍ സീരിയലിന് പിന്നാലെ സൂര്യ ടീവീ യില്‍ സംപ്രേഷണം ചെയ്ത തിങ്കള്‍
കലമാന്‍ എന്ന സീരിയലിലെ കീര്‍ത്തി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
കീര്‍ത്തി – രാഹുല്‍ കോംബോ തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/haritha.jpg?resize
=800%2C491&ssl=1)

അഭിനയത്തിലേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. അച്ഛന് 
ഞാന്‍ പഠിച്ചു നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹം അതുകൊണ്ട് തന്നെ പഠിത്തത്തിനു
ശേഷം എന്തു വേണമെങ്കിലും ചെയ്യാന്‍ അച്ഛന്‍ അനുവാദം നല്‍കുകയും പിന്നീട് പഠന ശേഷമാണ്
അഭിനയത്തിലേക്ക് എത്തിയതെന്നും താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
