# നടി ഇലിയാന ഡിക്രൂസിന് വിലക്ക്

- Link: https://ml.b4blaze.com/film-news/actress-ileana-dcruz-banned
- Published: 2023-03-08T08:57:37+05:30
- Author: Rahul

ബോളിവുഡ് താരം ഇല്യാന ഡിക്രൂസിന് ദക്ഷിണേന്ത്യയിൽ സിനിമകളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി.
പുതിയ ചിത്രത്തിനായി അഡ്വാൻസ് നൽകിയിട്ടും ഡേറ്റ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും
ആരോപിച്ച് ഒരു തമിഴ് നിർമ്മാതാവ് ഇല്യാനയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/illayana.jpg?resize
=1280%2C720&ssl=1)

ഈ വിഷയം ഫിലിം ചേംബറിന് മുൻപാകെ എത്തിയതോടെയാണ് ഇല്യാന ഡിക്രൂസിനെ നാല് ഭാഷകളിൽ അഭിനയിക്കുന്നതിൽ
നിന്നു വിലക്കിയത്. അതേസമയം അഭിഷേക് ബച്ചനൊപ്പം ദി ബിഗ് ബുൾ എന്ന ചിത്രത്തിലാണ് ഇല്യാന
അവസാനമായി അഭിനയിച്ചത്. അതേ സമയം രൺദീപ് ഹൂഡയ്‌ക്കൊപ്പം അൺ ഷെയർ ആൻഡ് ലൗലി എന്ന ചിത്രത്തിന്റെ
ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/elyana.jpg?resize
=1280%2C720&ssl=1)

ഇല്യാന ഡിക്രൂസിന്റെ സബ് ഗജബ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവെയാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലാണ് ഇല്യാന ഡിക്രൂസിനെ കൂടുതലായി കാണപ്പെടാറുള്ളത്.
തെലുങ്ക് ചിത്രമായ ദേവദാസിലൂടെയാണ് ഇല്യാന ഡിക്രൂസ് വെള്ളിത്തിരയിലേക്ക് എത്തിയത്. 
ആ സിനിമ വൻ വിജയമായിരുന്നു. ഫിലിംഫെയർ അവാർഡ് സൗത്ത്, ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി
അവാർഡുകൾ ചിത്രത്തിലെ അഭിനയത്തിന് നടിയെ തേടിയെത്തിയിരുന്നു
