# മലയാളത്തിന്റെ പ്രിയ നടി; പാവയുമായി നില്‍ക്കുന്ന ഈ കുഞ്ഞിനെ മനസിലായോ?

- Link: https://ml.b4blaze.com/film-news/actress-kaniha-childhood-photo-viral-on-social-media
- Published: 2022-06-11T19:26:06+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് കനിഹ. ഇപ്പോഴിതാ താരത്തിന്റെ ഒരു കുട്ടിക്കാല
ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പാവയേയും പിടിച്ചു നില്‍ക്കുന്ന കനിഹയുടെ
കുട്ടിക്കാല ചിത്രം. ഒപ്പം പുതിയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/kaniha-.jpeg?resize
=1440%2C1440&ssl=1)

”ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു… ഞാന്‍ സ്‌നേഹിക്കുന്നതിനെയൊക്കെ എപ്പോഴും
ചേര്‍ത്തുപിടിക്കുന്നു,” എന്ന കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/kaniha.png?resize
=729%2C1024&ssl=1)

ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലൂടെയാണ് കനിഹ മലയാളിക്ക് സുപരിചിതയാകുന്നത്.
ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. ചെന്നൈ സ്വദേശിനിയാണ്
കനിഹ. 1999 ലെ മിസ്സ് മധുര ആയി കനിഹ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/kaniha.jpg?resize
=798%2C600&ssl=1)

പിന്നീട് 2001 ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങള്‍ക്കിടയില്‍
ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് തന്റെ
ചിത്രമായ ഫൈവ് സ്റ്റാറില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. അങ്ങനെയാണ് കനിഹ സിനിമാ ജീവിതം
ആരംഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/kaniha-photos.jpeg?
resize=1080%2C1350&ssl=1)

‘മൈ ബിഗ് ഫാദര്‍’, ‘ദ്രോണ’, ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’, ‘കോബ്ര’, ‘ബാവൂട്ടിയുടെ നാമത്തില്‍’
തുടങ്ങി മലയാള സിനിമകളിലും കനിഹ അഭിനയിച്ചു. സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന‘
പാപ്പന്‍’ എന്ന ചിത്രത്തില്‍ താരം അഭിനയിക്കുന്നുണ്ട്. മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ
സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും
വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുണ്ട് ഇവര്‍ക്ക്.
