# കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നുപറഞ്ഞു നടി കസ്തൂരി!

- Link: https://ml.b4blaze.com/film-news/actress-kasthuri-opened-up-about-the-casting-couch
- Published: 2022-11-27T13:21:10+05:30
- Author: Ajay

മലയാളികൾക്കും ഏറെ പരിചിതയായ തെന്നിന്ത്യൻ നടിയാണ് കസ്തൂരി ശങ്കർ എന്ന കസ്തൂരി.നടിയും
മോഡലും ടെലിവിഷൻ അവതാരകയുമാണ് കസ്തൂരി. നേരത്തെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ
സിനിമകളിലെ സജീവ സാന്നിധ്യമായിരിന്നു കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ അഗ്രജൻ, രഥോത്സവം,
ചക്രവർത്തി, മംഗല്യ പല്ലക്ക്, പഞ്ചപാണ്ഡവർ സ്‌നേഹം തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു
കസ്തൂരി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kasthurii.jpg?resize
=1280%2C720&ssl=1)

കസ്തൂരി സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നുപറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ
മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താൻ അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് ഈ ദുരനുഭവം
നേരിടേണ്ടി വന്നതെന്നും കസ്തൂരി നേരത്തെ പറഞ്ഞിരുന്നു.അഭിനയിക്കാൻ വിളിച്ച സംവിധായകൻ
തന്നോട് പലപ്പോഴായി ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kasthuri.jpg?resize
=1280%2C720&ssl=1)

സിനിമ സെറ്റിലെ പല സന്ദർഭങ്ങളിലും അയാൾ ഗുരുദക്ഷിണയുടെ കാര്യം എന്നെ ഓർമിപ്പിച്ചു. 
പലവിധത്തിൽ ഗുരുദക്ഷിണ നൽകാം എന്നും അയാൾ പറഞ്ഞു. എന്നാൽ അതിന്റെ അർത്ഥം എന്താണെന്ന്
ആദ്യം തനിക്ക് മനസ്സിലായില്ലെന്നും തന്റെ ശരീരമാണ് അയാൾ ആഗ്രഹിക്കുന്നതെന്ന് പിന്നീടാണ്
തനിക്ക് മനസ്സിലായതെന്നും താരം പറഞ്ഞു. പിന്നിട് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു
നിർമാതാവ് നിരവധി വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും
നടി വ്യക്തമാക്കി
