# മലൈക അറോറ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; നടിക്ക് പരിക്ക്

- Link: https://ml.b4blaze.com/film-news/actress-malaika-arora-injured-in-car-accident
- Published: 2022-04-02T22:53:26+05:30
- Author: Gargi

ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. നടിയെ മുംബൈയിലെ
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുണെയില്‍ ഒരു ഫാഷന്‍
ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നടിക്ക്
കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം.

മുംബൈ – പുണെ എക്‌സ്പ്രസ് വേയില്‍ വച്ചാണ് അപകടം സംഭവിച്ചത്. മലൈക സഞ്ചരിച്ച കാര്‍ 
ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം
നഷ്ടപ്പെട്ട് രാജ് താക്കറെയുടെ റാലിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്ന എംഎന്‍എസ്
ഭാരവാഹികളുടെ വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/1234681-fotojet-
2022-03-29t175826.439.jpg?resize=1280%2C720&ssl=1)

അതേസമയം, നടിയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്ന് നടിയുടെ സഹോദരി അമൃത അറോറ അറിയിച്ചു. 
എംഎന്‍എസ് കോലാപ്പൂര്‍ പ്രസിഡന്റ് ജയരാജ് ലാന്‍ഡേജ് ആണ് നടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ്
റിപ്പോര്‍ട്ടുകള്‍.
