# അഭിനയം മാത്രമല്ല നൃത്തവും തനിക്കറിയാം; മനോഹര ചുവടുകളുമായി മഞ്ജിമ മോഹൻ

- Link: https://ml.b4blaze.com/film-news/actress-manjima-mohan-dance-video
- Published: 2023-06-21T11:25:03+05:30
- Author: Ajay

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി മഞ്ജിമ മോഹൻ. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും
പ്രത്യേക വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് താരം. കഴിഞ്ഞ വർഷമായിരുന്നു
മഞ്ജിമയും നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ, അഭിനയ വിശേഷങ്ങൾക്കും
കുടുംബവിശേഷങ്ങൾക്കും അപ്പുറം തനിക്ക് നന്നായി നൃത്തം ചെയ്യാൻ അറിയാം എന്നു അറിയിച്ചിരിക്കുകയാണ്
താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/manjima2.jpg?resize
=1280%2C720&ssl=1)

എന്റെ പ്രിയങ്കരിയായ പെൺകുട്ടിക്കൊപ്പം പ്രിയപ്പെട്ട ഗാനത്തിന് ചുവടുവയ്ക്കുന്നു എന്നാണ്
നൃത്ത വീഡിയോ പങ്കുവെച്ച് മഞ്ജിമ കുറിച്ചത്. വീഡിയോയിൽ മനോഹരമായി നൃത്തം ചെയ്യുന്ന 
മഞ്ജിമ കാണാൻ കഴിയും. ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻ ഒരു വടക്കൻ സെൽഫിയിലൂടെയാണ്
നായികയായി അരങ്ങേറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/manjima-1.jpg?resize
=1280%2C720&ssl=1)

പിന്നീട് തമിഴ് സിനിമയിൽ സജീവമായ താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മിഖായേൽ എന്ന സിനിമയിലൂടെ
മഞ്ജിമ മലയാളത്തിലേക്ക് എത്തിയത്.ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘അച്ചം യെൻബത്ത്
മടമൈയട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. അതേ സമയം 2019-
ൽ ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും ‘ദേവരാട്ടം’ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ
മുതൽ സുഹൃത്തുക്കളായിന്നു . പിന്നീടാണ് പ്രണയത്തിലായതും വിവാഹത്തിലേക്ക് എത്തിയതും.
