# ലളിതാമ്മപോയ ദിവസമാണിന്ന്, സുബിയും… വളരെ അടുപ്പമുണ്ടായിരുന്നവർ ഒരേദിവസം ഇല്ലാതാകുന്നത് നൽകുന്ന ശൂന്യത വലുതാണ് മഞ്ജു പിള്ള!

- Link: https://ml.b4blaze.com/film-news/actress-manju-pilla-remembering-subi-suresh
- Published: 2023-02-22T13:59:27+05:30
- Author: Ajay

നടി സുബി സുരേഷിന്റെ വിയോഗത്തിൽ സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും സുബിയ്ക്ക് ആദരാഞ്ജലികൾ
അപർപ്പിക്കുകയാണ്. തന്‌റെ ഉറ്റസുഹൃത്തായ സുബി സുരേഷിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ്
മഞ്ജുപിള്ള. ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു എന്നാണ് മഞ്ജുപിള്ള പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/manju-p1.jpg?resize
=1280%2C720&ssl=1)

സുബിയുടെ അമ്മ ‘മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്’ വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന്
പോകുമെന്ന് വിചാരിച്ചില്ല. ശക്തിയോടെ തിരിച്ചു വരുമെന്നാണ് കരുതിയിരുന്നത്.ഒറ്റയ്ക്ക്
നിന്ന് പോരാടിെയടുത്ത സുബിയുടെ ഈ ജീവിതം. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ്
എല്ലാം അവൾ സ്വന്തമാക്കിയതെന്ന് മഞ്ജുപിള്ള പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/subi-1.jpg?resize
=1280%2C720&ssl=1)

ഇന്ന് ലളിതാമ്മ(കെപിഎസി ലളിത) പോയ ദിവസമാണ്. ഇപ്പോൾ സുബിയും. വളരെ അടുപ്പമുണ്ടായിരുന്ന
രണ്ടുപേർ ഒരേദിവസം ഇല്ലാതാകുന്നത് നൽകുന്ന ശൂന്യത വലുതാണ്. സഹോദരീതുല്യമായ സ്‌നഹേവാൽസല്യങ്ങൾ
പരസ്പരം ഉണ്ടായിരുന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് മഞ്ജു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/manju-p.jpg?resize
=1280%2C720&ssl=1)

ആരെയെങ്കിലും വായ്‌നോക്കിയാലും ഒരു പ്രേമമുണ്ടായാലും പോലും വിളിച്ച് പറയാൻ ആത്മബന്ധമുണ്ടായിരുന്ന
ഉറ്റസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും മഞ്ജു പറഞ്ഞു. സുബിക്ക് നിരവധി ശാരീരിക 
ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചത് പോലെ ഇപ്പോഴുണ്ടായ അസുഖവും
അതിജീവിച്ച് മടങ്ങിവരുമെന്നാണ് കരുതിയത് എന്നാണ് സുബിയെ കുറിച്ച് മഞ്ജുപിള്ള പറഞ്ഞത്‌
