# പുത്തന്‍ലുക്കില്‍ സുന്ദരിയായി മീന !! ചിത്രങ്ങൾ കാണാം !!

- Link: https://ml.b4blaze.com/film-news/actress-meena-new-look-goes-viral
- Published: 2020-02-12T22:00:51+05:30
- Author: Rahul

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് മീന. ചെയ്തിട്ടുള്ള  ചിത്രങ്ങളെല്ലാം വിജയം
കണ്ടിട്ടുള്ള മീന മുൻനിരയിലുള്ള എല്ലാ നായകൻ മാരുമായി സിനിമ ചെയ്തു കഴിഞ്ഞു ഇപ്പോഴും
ചെയ്തുകൊണ്ടിരിക്കുന്നു. പ്രസവ ശേഷം നടിയുടെ ശരീര വണ്ണം കൂടിയത് വാർത്തയായിരുന്നു. 
എന്നാൽ ഇപ്പോൾ താരം തന്റെ പഴയ ശരീരം വീണ്ടെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/meena5.png?resize
=601%2C598&ssl=1)

ബാലനടിയായാണ് മീന തന്റെ അഭിനയജീവിതം തുടങ്ങിയത്. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍
ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു
ഈ ചിത്രത്തിലെ നായകന്‍. ഒരു പിറന്നാല്‍ വിരുന്നിനിടെ മീനയെ കണ്ടപ്പോള്‍ ഗണേശന്‍ മീനയെ
സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/meena.png?resize
=602%2C599&ssl=1)

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്.
സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടര്‍ന്ന്‌എങ്കിലും
തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങള്‍ കൂടുതല്‍. മുത്തു, എജമാന്‍, വീര,
അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/meena2.png?resize
=602%2C595&ssl=1)

രജനികാന്തിന്റെ കൂടെ ബാലതാരമായും, പിന്നീടെ വളര്‍ന്നപ്പോള്‍ നായികയായും അഭിനയിച്ചു 
എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനില്‍ പ്രദര്‍ശനവിജയം
നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.
 തെരി എന്ന തമിഴ് സിനിമയില്‍
വിജയ്‌ക്കൊപ്പം എത്തിയ ബേബി നൈനിക മീനയുടെ മകളാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/meena3.png?resize
=600%2C594&ssl=1)
