# ആര് കൂടെ ഇല്ലെങ്കിലും എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ട് പോകും… പുതിയ പ്രതീക്ഷകളോടെ മീന

- Link: https://ml.b4blaze.com/film-news/actress-meena-returning-to-normal-life
- Published: 2022-08-30T23:00:35+05:30
- Author: Anu

ഭര്‍ത്താവ് വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്
നടി മീന. മീനയെ സങ്കടക്കലിലേക്ക് വിടാതെ സുഹൃത്ത് വലയം തന്നെ ചേര്‍ത്ത്പിടിച്ചിരുന്നു.
പതിയെ കരിയറിലേക്കും തിരിച്ചു കയറാനുള്ള മനോധൈര്യം വീണ്ടെടുക്കുകയാണ് മീന.

എന്ത് തന്നെ സംഭവിച്ചാലും, ആര് തന്നെ കൂടെ ഇല്ലെങ്കിലും ജീവിതം മുന്നോട്ട് പോകുക തന്നെ
ചെയ്യും. ആ വിശ്വാസത്തിലാണ് മീന ഇപ്പോള്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്. താരത്തിന്റെ
ആ ആത്മവിശ്വാസം സോഷ്യല്‍മീഡിയയിലും പ്രകടമാണ്. അതാണ് വളരെ പോസിറ്റീവ് ആയിട്ടുള്ള കുറിപ്പുകളാണ്
നടി പങ്കുവക്കുന്നത്.
  ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. തന്റെ
ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
അത് മാത്രമല്ല, അതിന് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്.

‘ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ്
നമ്മുടെ കൈയ്യിലുള്ളത്’ എന്നാണ് മീന കുറിച്ചിരിക്കുന്നത്.
  ജൂണ്‍ 28 ന് ശ്വാസകോശരോഗത്തെ
തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യസാഗര്‍ മരണപ്പെട്ടത്. 2009 ല്‍ ആണ് ബിസിനസ്സുകാരനായ
വിദ്യ സാഗറും മീനയും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ അഭിനയത്തിലേക്ക്
തിരിച്ചുവന്നിരുന്നു.
