# നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു; ഞെട്ടലോടെ സിനിമാ ലോകം

- Link: https://ml.b4blaze.com/film-news/actress-meenas-husband-passes-away
- Published: 2022-06-29T00:15:38+05:30
- Author: Gargi

പ്രശ്‌സത നടി മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ അന്തരിച്ചു. ഗുരുതരമായ ശ്വാസകോശ അണുബാധയെ
തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിദ്യാ സാഗര്‍. 
ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന്
വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും
പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meena-vidyasagar.
png?resize=852%2C570&ssl=1)

അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും
അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.
എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meena.jpg?resize
=800%2C400&ssl=1)

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നു,
മീനയ്ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം
അറിയിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് നടന്‍ ശരത് കുമാര്‍
ട്വീറ്റ് ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/meena-husband-16564381413x2-
1.jpg?resize=1200%2C800&ssl=1)

വ്യവസായിയായ വിദ്യാസാഗറുമായി 2009-ല്‍ ആണ് മീന വിവാഹിതയായത്. ‘തെരി’യില്‍ ദളപതി വിജയിന്റെ
മകളായി അഭിനയിച്ച നൈനികയാണ് ഇവരുടെ മകള്‍.
