# ‘ഗുഡ് നൈറ്റ്’ നടി മീത രഘുനാഥ് വിവാഹിതയായി

- Link: https://ml.b4blaze.com/film-news/actress-meetha-raghunath-gets-married
- Published: 2024-03-18T18:00:53+05:30
- Author: Anu

തമിഴ് നടി മീത രഘുനാഥ് വിവാഹിതയായി. ഏറെ നാളായുള്ള സൗഹൃദത്തിന് ശേഷമാണ് മീത വിവാഹതിയായത്.
വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പങ്കുവച്ചിട്ടില്ല. വിവാഹചിത്രങ്ങളെല്ലാം മീത തന്നെ
പങ്കുവച്ചിട്ടുണ്ട്. മീതയുടെ ജന്മനാടായ ഊട്ടിയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം.
വളരെ ലളിതമായ ചടങ്ങായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് 
വിവാഹത്തില്‍ പങ്കെടുത്തത്.

മാര്‍ച്ച് 17 നായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും
മാത്രമാണ് പങ്കെടുത്തത്. ഭര്‍ത്താവിനൊപ്പമുളള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍
വൈറലായിരിക്കുകയാണ്.
  നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. എന്നാല്‍
ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പങ്കുവച്ചിട്ടില്ല. കഴിഞ്ഞ നവംബറിലായിരുന്നു
മീതയുടെ വിവാഹനിശ്ചയം നടന്നത്.  മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ്
മീത ആരാധകരെ സ്വന്തമാക്കിയത്. ഗുഡ് നൈറ്റ് എന്ന സിനിമയില്‍ മണികണ്ഠന്റെ ഭാര്യയുടെ വേഷം
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈവ് സിക്‌സ് സെവന്‍ എയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ്
മീത അഭിനയരംഗത്ത് എത്തിയത്.
