# ബ്രൈഡ് ആകാനുള്ള ഒരുക്കങ്ങൾ നടത്തി മിയ, വൈറലായി താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/actress-miya-bridal-shower-pictures
- Published: 2020-09-09T19:35:39+05:30
- Author: Rahul

മലയാളികളുടെ പ്രിയ നടിയാണ് മിയ, അടുത്തിടെ ആയിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.
എറണാകുളം സ്വദേശിയായ അശ്വിൻ ആണ് മിയയെ വിവാഹം ചെയ്യുവാൻ പോകുന്നത്.തന്റെ ബ്രൈഡല്‍ ഷവര്‍
ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. കൂട്ടുകാര്‍ക്കൊപ്പം അതീവ സന്തോഷത്തിലാണ്
ചിത്രങ്ങളില്‍ മിയ. അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു മെയ് അവസാനം വിവാഹനിശ്ചയ ചടങ്ങുകള്‍
കഴിഞ്ഞത്.
  ആഗസ്റ്റ് 25നായിരുന്നു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച്‌ മിയയുടെ
മനസമ്മത ചടങ്ങുകള്‍ നടന്നത്. മിയയുടെ മനസമ്മതത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളുടെ 
ശ്രദ്ധ കവര്‍ന്നിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു അശ്വിനുമായുള്ള മിയയുടെ വിവാഹം ഉറപ്പിച്ചത്.
ബിസിനസുകാരനായ അശ്വിനുമായുള്ള വിവാഹം ആലോചിച്ചുറപ്പിച്ചതാണെന്ന് മിയയുടെ വീട്ടുകാര്‍
അറിയിച്ചിരുന്നു.  ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, പാവാട, ബോബി,
പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി സിനിമകളില്‍ മിയ 
അഭിനയിച്ചിരുന്നു
