# അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം ; വന്ന വഴി മറക്കാതെ മിയ

- Link: https://ml.b4blaze.com/film-news/actress-miya-george-latest-picture
- Published: 2023-07-24T19:13:12+05:30
- Author: Shilpa

സീരിയലിലൂടെ എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് മിയ ജോർജ്. തുടർന്ന് മലയാള സിനിമയിലേക്ക്
എത്തിയതോടെ താരത്തിന് ഒട്ടനവധി ആരാധകർ സമ്പാദിക്കുവാനും സാധിച്ചു. സമൂഹമാധ്യമങ്ങളിലും
സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതെയാണ് ലഭിക്കാറുള്ളത്.
അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രവും ചിത്രത്തിന് നൽകിയ അടിക്കുറിപ്പുമാണ്
ഇപ്പോൾ വൈറലായിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-191047-238x300.png?resize=837%2C1055&ssl=1)

തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതിനെ കുറിച്ചാണ് താരം പോസ്റ്റിൽ പറയുന്നത്.
അൽഫോൺസാമ്മ എന്ന പാരമ്പരയിലൂടെയായിരുന്നു താരം അഭിനയം തുടങ്ങിയത്. പരമ്പരയുടെ സംവിധായകൻ
ബോബൻ സാമുവലിനൊപ്പമുള്ള പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മിയ കുറിച്ചത്
ഇപ്രകാരമായിരുന്നു. “ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-184559-240x300.png?resize=858%2C1073&ssl=1)

അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ
ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എൻ്റെ ഒപ്പം. ബോബൻ സാമുവൽ.
2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലരുന്നൂ എങ്കിൽ എനിക്ക്
അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്ന് പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു
2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ
സാർ.”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-191102-228x300.png?resize=748%2C984&ssl=1)
