# കുഞ്ഞ് ജനിച്ച ശേഷവും ആ തീരുമാനത്തില്‍ ഉറച്ച് നിന്ന് നടി മിയ..!

- Link: https://ml.b4blaze.com/film-news/actress-miya-george-opensup
- Published: 2022-05-02T10:25:43+05:30
- Author: Rahul

ഒരു സ്മാള്‍ ഫാമിലി എന്ന സിനിമയിലൂടെയാണ് മിയ ജോര്‍ജ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം
കുറിയ്ക്കുന്നത്. ചേട്ടായീസ്, മെമ്മറീസ്, പാവാട, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ
മിയ മലയാളി സിനിമാ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറി. മലയാളത്തിന് പുറമെ തമിഴ്,
തെലുങ്ക് തുടങ്ങി ഇതര ഭാഷകളിലും നടി നായികയായി എത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തായിരുന്നു
മിയയുടെ വിവാഹം നടന്നത്. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ ജീവിത പങ്കാളി. വിവാഹം,
കുഞ്ഞിന്റെ ജനനം തുടങ്ങിയ തന്റെ വ്യക്തിപരമായ കാര്യങ്ങളുമായി താരം അഭിനയ മേഖലയില്‍ 
നിന്ന് വിട്ടു നിന്നപ്പോള്‍ ഇനി നടി അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യം ആരാധകരില്‍
നില നിന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/miya78-300x169.jpg?
resize=1150%2C648&ssl=1)

എന്നാല്‍ കുഞ്ഞിന്റെ ജനന ശേഷവും മികച്ച കഥാപാത്രങ്ങളിലൂടെ തന്നെ തിരിച്ചു വരാന്‍ താരത്തിന്
കഴിഞ്ഞിരിക്കുകയാണ്. അത് താന്‍ എടുത്ത തീരുമാനത്തിന്റെ പുറത്ത് തന്നെയാണെന്നാണ് ഇപ്പോള്‍
മിയ പറയുന്നത്. നാലോളം സിനിമകളാണ് താരം ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ
മലയാളം ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായും നടി എത്തിയിരിക്കുകയാണ്. 
ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകും എന്ന് താന്‍ മുന്‍പേ തന്നെ തീരുമാനം എടുത്തിരുന്നു
എന്നാണ് മിയ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/miya-1-300x275.jpg?
resize=1154%2C1058&ssl=1)

ജോലി ഉപേക്ഷിക്കാം എന്ന് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. ഗര്‍ഭകാലത്ത് പോലും ജോലി
തിരക്കുകളില്‍ ഏര്‍പ്പെട്ട നടിയാണ് മിയ. തൊഴില്‍ മേഖല ഏതായാലും മാതൃത്വം സ്വീകരിച്ചു
കഴിഞ്ഞാല്‍ കുറച്ച് നാളത്തെ അവധി സ്ത്രീകളെ സംബന്ധിച്ചിടത്തോളും അത്യാവശ്യവും അതൊരു
സ്വഭാവികമായ കാര്യവും ആണെന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/miya-2-300x278.jpg?
resize=1157%2C1072&ssl=1)

അതിന് ആവശ്യമായ അവധി എടുത്ത് തിരിച്ചു വരിക എന്നതും സ്വാഭാവികമാണ്.. എന്നാല്‍ ഇത്തരം
തിരിച്ചു വരവുകള്‍ക്ക് കുടുംബത്തിന്റെ പിന്തുണ വലിയൊരു ഘടകമാണെന്നും അതില്‍ താന്‍ ഭാഗ്യവതിയാണെന്നും
നടി പറയുന്നു.
