# നടി മോളി കണ്ണമാലി വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ദിയ സന!

- Link: https://ml.b4blaze.com/film-news/actress-molly-kannamali-on-ventilator-dia-sana-asking-for-help
- Published: 2023-01-10T09:38:10+05:30
- Author: Ajay

മിനിസ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. നടി കൊച്ചിയിലെ
ഗൗതം ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് താരവുമായ
ദിയ സനയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം
അഭ്യർത്ഥിച്ചുകൊണ്ടുള്ള കുറിപ്പും ദിയ സന പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/moly.jpg?resize=
1280%2C720&ssl=1)

വെന്റിലേറ്ററിൽ കഴിയുന്ന മോളി കണ്ണമാലിയുടെ ചിത്രത്തിനൊപ്പമാണ് ദിയ സന കുറിപ്പപങ്കുവെച്ചത്.”
മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ
കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പെ
നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!”
എന്നാണ് ദിയ സന തന്‌റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/moli.jpg?resize=
1280%2C720&ssl=1)

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സത്രീധനം എന്ന സീരിയലിലൂടെയാണ് മോളി കണ്ണമാലി അഭിനയത്തിൽ
അരങ്ങേറ്റം കുറിച്ചത്. ‘ചാള മേരി’ എന്ന കഥാപാത്രത്തെ അവർ വൻ ഹിറ്റാക്കി മാറ്റിയിരുന്നു.
പുതിയ തീരങ്ങൾ ,കേരള കഫേ ചാപ്പ കുരിശ്,അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ്
ഫാദർ, കേരള കഫെ, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
