# ‘വൈകാരികമായി ചിലര്‍ വിവരിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി’ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നവ്യ

- Link: https://ml.b4blaze.com/film-news/actress-navya-nair-about-oruthee-film
- Published: 2022-03-20T17:30:16+05:30
- Author: Gargi

ഒരിടവേളയ്ക്കു ശേഷം നവ്യ നായര്‍ തിരിച്ചെത്തിയ ചിത്രമാണ് ‘ഒരുത്തീ’. യഥാര്‍ത്ഥ ജീവിതയുമായി
ബന്ധപ്പെടുത്തുന്നതാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം. നീതിയ്ക്കു വേണ്ടി പോരാടിയ
രാധാമണിയുടെ അസാധാരണ കഥ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് എന്നാണ് പ്രേക്ഷകാഭിപ്രായം.
ചിത്രമേറ്റെടുത്തവര്‍ക്ക് നന്ദി പറയുകയാണ് നവ്യ. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു നടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/navya-nair.jpg?resize
=599%2C758&ssl=1)

”പ്രേക്ഷകരോടാണ് എനിക്കാദ്യമായി നന്ദിപറയാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്കെത്തുമ്പോള്‍
ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്.
സിനിമ കണ്ടും കഥാപാത്രത്തെ ഇഷ്ടപ്പെട്ട് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ജീവിതവുമായി
ചേര്‍ന്ന് നില്‍ക്കുന്ന, സ്വന്തം ജീവിതത്തിന്റെ ഭാഗമായൊരാളെയാണ് സ്‌ക്രീനില്‍ കാണാനായത്
എന്നാണ് പലരും പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/navya-1.jpg?resize
=960%2C540&ssl=1)

സീനുകള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് വൈകാരികമായി ചിലര്‍ വിവരിച്ചപ്പോള്‍ കണ്ണ് 
നിറഞ്ഞുപോയി. സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ് ‘
ഒരുത്തീ’യുടേത്. ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചു വരണമെന്ന ആഗ്രഹം സാധ്യമായതിന്റെ
ആഹ്ലാദത്തിലാണ് ഇന്ന് ഞാന്‍. നവ്യ പറയുന്നു.
