# പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമെന്ന് നവ്യ നായർ

- Link: https://ml.b4blaze.com/film-news/actress-navya-nair-reacts-to-trolls-by-sharing-photos-with-narendra-modi
- Published: 2023-04-26T12:10:37+05:30
- Author: Ajay

നവ്യ നായർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത യുവം ചടങ്ങിൽ എത്തിയിരുന്നു. യുവം
പരിപാടിയിൽ പങ്കെടുത്തതിന് നവ്യക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും 
ഉയർന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നവ്യ നായർ.പ്രധാനമന്ത്രിക്കൊപ്പമുള്ള
ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നവ്യയുടെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/navya-pm1.jpg?resize
=1280%2C720&ssl=1)

”ആദരണീയനായ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ അഭിമാനമുണ്ട്” എന്നാണ് 
നവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത്, യുവം 2023
എന്ന ഹാഷ്ടാഗും പോസ്റ്റിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക്
മറുപടിയുമായി നവ്യ ഈ പോസ്റ്റ് പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/navya-pm.jpg?resize
=1280%2C720&ssl=1)

യുവം 2023 പരിപാടിയിൽ നവ്യ നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര
മോദി എത്തിയപ്പോൾ അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങാനും താരം ശ്രമിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ
ഈ പോസ്റ്റിന് നേരെയും ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നുണ്ട്.നവ്യയുടെ വാക്കുകൾ 
എന്ന പേരിൽ ഒരു വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ടും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
യുവം പരിപാടിയിൽ ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി,സംവിധായകൻ വിഷ്ണു മോഹൻ, ഗായകരായ വിജയ്
യേശുദാസ്, ഹരി ശങ്കർ, സ്റ്റീഫൻ ദേവസ്യ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

>  
> View this post on Instagram
>  
> [A post shared by Navya Nair (@navyanair143)](https://www.instagram.com/p/CrdyKgZPt1j/?utm_source=ig_embed&utm_campaign=loading)
