# ആരാധകര്‍ക്ക് ഇഷ്ടമായി..! നവ്യയുടെ ഈ പ്രണയത്തിന്റെ പുഴ…!

- Link: https://ml.b4blaze.com/film-news/actress-navya-nairs-note-on-love
- Published: 2022-04-24T12:43:28+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍… വിവാഹ ശേഷം ഒരുപാട്
നാളുകളായി സിനിമാ രംഗത്ത് നിന്നും ഇടവേള എടുത്ത് മാറി നിന്ന താരം, ഒരുത്തീ എന്ന സിനിമിയിലൂടെയാണ്
തിരിച്ചു വന്നത്. വീണ്ടും അഭിനയ രംഗത്തേക്കുള്ള തന്റെ തിരിച്ചു വരവിന് വളരെ ശക്തമായൊരു
കഥാപാത്രം തന്നെയാണ് നടി സ്വീകരിച്ചത്. രണ്ടാം വരവിലും കുടുംബ പ്രേക്ഷകര്‍ താരത്തെ 
ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.. നവ്യ കേന്ദ്ര കഥാപാത്രമായി എത്തിയ ഒരുത്തീ എന്ന സിനിമ
വളരെ അധികം ശ്രദ്ധ നേടുകയും ചെയ്തു…

![Navya Nair (1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Navya-
Nair-1-240x300.jpg?resize=1152%2C1440&ssl=1)

ഇപ്പോഴിതാ.. നവ്യ നായരുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ
നേടുന്നത്.. വളരെ കാവ്യാത്മകമായ രീതിയില്‍ നവ്യ പ്രണയത്തെ കുറിച്ച് എഴുതിയ വരികള്‍ 
ആരാധകര്‍ക്കും പ്രിയപ്പെട്ടതാവുകയാണ്… ആ കുറിപ്പ് ഇങ്ങനെയായിരുന്നു… പ്രണയം പുഴപോലെയാണ്
തിരിച്ചു ഒഴുകാന്‍ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും
അനുസരിച്ചും ആയിരിക്കും…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/navya-1-288x300.
jpg?resize=1149%2C1197&ssl=1)

ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി
മാറും… കടുത്ത വേനലില്‍ വറ്റി വരണ്ടു നെഞ്ചു പിളര്‍ന്ന തരിശ് മണ്ണായി മാറും… മറ്റൊരു
ഇടവപ്പാതിയില്‍ മുറിവുകള്‍ തുന്നിച്ചേര്‍ത്തു സജലമായി മാറും.. ഇതിനിടയില്‍ പരിഭവങ്ങളും
സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/navya-nair-237x300.
jpg?resize=1149%2C1454&ssl=1)

പുഴ അല്ല അത്, വെറും നീര്‍ച്ചാലെന്ന് വിളിക്കാറില്ല ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു
എത്തുമ്പോഴും വീണ്ടും ഒഴുകാന്‍ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ !

 
